Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കിടന്നിരുന്ന പാർവണയും ആ ശബ്ദം കേട്ട് പതുക്കെ തിരിഞ്ഞുകിടന്നു.
കണ്ണു തിരുമ്മി ഫോൺ എടുത്തു നോക്കിയപ്പോൾ സ്ക്രീനിൽ 'അനഘ ചേച്ചി' എന്ന പേര് തെളിഞ്ഞുകാണാമായിരുന്നു. സമയം നോക്കിയപ്പോൾ രാവിലെ ആറര കഴിഞ്ഞിട്ടേയുള്ളൂ. ഇന്നലെത്തെ കാര്യങ്ങൾ എന്തായി എന്നറിയാനുള്ള വിളിയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ടെൻഷൻ കാരണം പാവം രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല.
ഞാൻ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് ഫോണെടുത്ത് കോൾ അറ്റൻഡ് ചെയ്തു. കോൾ എടുത്തതും മറുതലക്കൽ വെപ്രാളത്തോടെ ചേച്ചിയുടെ ശബ്ദം കേട്ടു.
"എടാ ആദീ... എന്തായി കാര്യങ്ങൾ? നീ അമ്മയോട് സംസാരിച്ചോ? എന്തെങ്കിലും പ്രശ്നമുണ്ടായോടാ അവിടെ?"
ശ്വാസം വിടാതെ ഒറ്റയടിക്കായിരുന്നു ചേച്ചിയുടെ ചോദ്യങ്ങൾ. ആ ശബ്ദത്തിൽ ഒരു രാത്രി മുഴുവൻ അനുഭവിച്ച ആധിയുണ്ടായിരുന്നു.
ഞാൻ ചെറുതായൊന്ന് ചിരിച്ചു. എന്നിട്ട് വളരെ ശാന്തമായി പറഞ്ഞു.
"ഒന്നടങ്ങ് ചേച്ചീ... ഇവിടെ ഒരു പ്രശ്നവും ഉണ്ടായില്ല. എല്ലാം നമ്മൾ വിചാരിച്ചതുപോലെ തന്നെ നടന്നു. നീ പേടിക്കുന്നതുപോലെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയ്ക്ക് അരവിന്ദിനെ ഒന്ന് നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടുണ്ട്. അവനോട് ഇങ്ങോട്ട് വരാൻ പറ..."
"ഹാവൂ..."
വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയുള്ള ചേച്ചിയുടെ ആശ്വാസം ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു.
"സത്യമായിട്ടും അമ്മ വേറെയൊന്നും പറഞ്ഞില്ലലോടാ?"
ചേച്ചിക്ക് അപ്പോഴും ചെറിയൊരു സംശയമുണ്ടായിരുന്നു.
"ഇല്ലെന്റെ ചേച്ചീ... തുടക്കത്തിൽ അമ്മയ്ക്ക് ചെറിയൊരു പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോ അമ്മ ഓക്കെ ആയി. അവനൊന്ന് വരട്ടെ, നേരിട്ട് കണ്ട് സംസാരിച്ച് ഇഷ്ടപ്പെട്ടാൽ പിന്നെ അവരുടെ വീട്ടിൽ പോയി സംസാരിക്കാമെന്നാ അമ്മ പറഞ്ഞത്."
"എടാ ആദീ..."
ചേച്ചിയുടെ സ്വരം പെട്ടെന്ന് വല്ലാതെ സന്തോഷം നിറഞ്ഞതായി മാറി.
💬 Comments
View all comments