0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. നീ സംസാരിച്ച രീതി കണ്ടപ്പോൾ, എന്റെ പെണ്ണിന് ഇത്രയും പക്വത വന്നല്ലോ എന്നോർത്ത് എനിക്ക് ശരിക്കും അത്ഭുതം തോന്നിപ്പോയി,"

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പതുക്കെ തലോടി.

​അതുകേട്ടതും അവൾ ഒരു കള്ളച്ചിരിയോടെ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി അമർന്നു കിടന്നു.

​"അപ്പൊ ഇത്രെയും നാളും ഒരു പൊട്ടിയായിട്ടാണോ ആദി എന്നെ കണ്ടത്?"

അവൾ കുസൃതിയോടെ ചോദിച്ചു.

​"അങ്ങനെയല്ല... എന്റെ കുടുംബത്തെയും എന്റെ ചേച്ചിയെയും നീ ഇത്രത്തോളം നെഞ്ചോട് ചേർത്തത് കണ്ടപ്പോൾ എനിക്കുണ്ടായൊരു സന്തോഷം... അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞു."

​"ആദീടെ കുടുംബം എന്റെം കൂടി കുടുംബല്ലേ..."

അവൾ എന്റെ ഷർട്ടിന്റെ ബട്ടൺസിൽ വിരലോടിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു.

"ഇനിയീ വീട്ടിൽ എന്ത് പ്രശ്നം വന്നാലും ആദീടെ കൂടെ ഈ പാർവണ ഉണ്ടാവും... ആദീടെ മാത്രം സ്വന്തമായിട്ട്, ഒരു നിഴലുപോലെ..."

​ആ വാക്കുകളിൽ അവളുടെ മുഴുവൻ പ്രണയവും അടങ്ങിയിട്ടുണ്ടായിരുന്നു. ഒരു ഭർത്താവിന് ഭാര്യയോട് തോന്നുന്ന സ്നേഹത്തേക്കാൾ വലിയൊരു ബഹുമാനം എനിക്ക് അവളോട് തോന്നിയ നിമിഷമായിരുന്നു അത്. ഞാൻ അവളുടെ മുഖം പതുക്കെ ഉയർത്തി ആ നെറ്റിയിൽ വളരെ സ്നേഹത്തോടെ ഒരു ചുംബനം നൽകി. ജനാലയ്ക്കപ്പുറം വീശുന്ന തണുത്ത കാറ്റിന് കാതോർത്ത്, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനത്തെ നെഞ്ചോട് ചേർത്തുപിടിച്ച് ഞാനും പതുക്കെ ഉറക്കത്തിലേക്ക് വീണു….

ജനാലയ്ക്കപ്പുറം നേരം വെളുത്തുവരുന്നതേയുണ്ടായിരുന്നുള്ളൂ. തണുത്ത കാറ്റേറ്റ് പാർവണയെയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ് തലയിണയ്ക്കടിയിൽ കിടന്നിരുന്ന എന്റെ ഫോൺ നിർത്താതെ റിങ് ചെയ്യാൻ തുടങ്ങിയത്. ആ ശബ്ദം കേട്ട് ചെറിയൊരു ഞെട്ടലോടെയാണ് ഞാൻ കണ്ണുകൾ തുറന്നത്. എന്റെ നെഞ്ചിൽ

💬 Comments

View all comments