Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കുറച്ചുനേരത്തെ മൗനത്തിന് ശേഷം, അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
"സത്യം പറയാലോ പാർവണേ... എന്റെ ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു. അമ്മ ഇത് കേൾക്കുമ്പോ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഞാൻ ശരിക്കും വിറയ്ക്കുകയായിരുന്നു. ഒരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇത്രയും പെട്ടെന്ന് അമ്മ ഇത് സമ്മതിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല."
എന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ആ മുഖത്ത് ഒരു പേടിയുമില്ലായിരുന്നു, പകരം വലിയൊരു ഉറപ്പും പക്വതയുമായിരുന്നു.
"ഞാൻ ആദിയോട് ഇന്നലെയേ പറഞ്ഞില്ലേ... നമ്മൾ പറഞ്ഞാൽ അമ്മ കേൾക്കാതിരിക്കില്ല എന്ന്."
വളരെ ബോൾഡ് ആയ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി.
"കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലല്ലേ ആദീ എല്ലാം ഇരിക്കുന്നത്. അച്ഛനില്ലാത്ത ഒരു പെൺകുട്ടിയുടെ സങ്കടം, അത് ഏറ്റവും കൂടുതൽ മനസ്സിലാകുക പെറ്റ അമ്മയ്ക്ക് തന്ന്യല്ലേ? നമ്മൾ അത് അമ്മയ്ക്ക് മനസ്സിലാക്കിക്കൊടുത്തു, അമ്മയത് ഉൾക്കൊണ്ടു. അത്രേ ഉള്ളൂ കാര്യം. ഇതിനാണോ എന്റെ ആദി ഇന്നലെ തൊട്ട് കിടന്ന് ഇങ്ങനെ ടെൻഷൻ അടിച്ചത്?"
അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഞാൻ വളരെ അത്ഭുതത്തോടെ അവളെത്തന്നെ നോക്കി കിടന്നു. ഇന്ദ്രനീലത്തിലെ ആ വലിയ തറവാട്ടിൽ ജീവിച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടിയിൽ നിന്നും, ഇന്ന് എന്റെ കുടുംബത്തിന്റെ സകല പ്രശ്നങ്ങളിലും എനിക്ക് താങ്ങായി നിൽക്കുന്ന ഇത്രയും കരുത്തുള്ള ഒരുവളിലേക്കുള്ള അവളുടെ മാറ്റം എന്നെ ശരിക്കും അതിശയിപ്പിക്കുന്നുണ്ടായിരുന്നു.
"എന്താ ആദീ... എന്താ അങ്ങനെ നോക്കണേ?"
അവൾ എന്റെ നെഞ്ചിൽ പതുക്കെ കുത്തിക്കൊണ്ട് ചോദിച്ചു.
"ഒന്നുമില്ല... നീ ഇത്രത്തോളം ബോൾഡ് ആയിട്ട് കാര്യങ്ങൾ ഹാൻഡിൽ ചെയ്യുമെന്ന്
💬 Comments
View all comments