Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അവിടെ ചെന്ന് രണ്ടു ദിവസമെങ്കിലും നിൽക്കാതെ എങ്ങനെയാ?"
ഞാൻ അവളുടെ വിരലുകളിൽ കോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
"വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നമുക്ക് തിരിച്ചു പോരാം. ഞായറാഴ്ച അരവിന്ദിന്റെ വീട്ടിൽ പോകാൻ എന്തായാലും നമ്മൾ ഇവിടെ ഉണ്ടാകും. ചേച്ചിക്ക് ലീവ് കിട്ടില്ല എന്ന്
പറഞ്ഞതുകൊണ്ട്, അമ്മയും നമ്മളും കൂടി പോയി അവരുടെ വീട്ടുകാരുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാം. അതുകൊണ്ട് എന്റെ പെണ്ണ് അതൊന്നും ഓർത്ത് ടെൻഷനാവണ്ട. സ്വന്തം നാടും വീടുമൊക്കെ കണ്ട് കൊതിതീരുവോളം അവിടെ നിന്നിട്ട് നമുക്ക് പോരാം."
എന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക്സ
മാധാനമായി.
"എനിക്കിപ്പൊ വല്ലാത്തൊരു കൊതിയാവ്ണ്ണ്ട് ആദീ, എത്രയും വേഗം ഇന്ദ്രനീലത്തില് എത്താൻ. അമ്മേനേം മുത്തശ്ശനേം മുത്തശ്ശീനേം ഒക്കെ കാണാൻ വല്ലാണ്ട് തോന്ന്വാ..."
അവൾ ആവേശത്തോടെ പറഞ്ഞു.
"അപ്പൊ ഈ ആദിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞോ എന്റെ ദേവതയ്ക്ക്?"
ഞാൻ ചെറുതായിട്ടൊന്ന് അവളെ കളിയാക്കി.
"ഓ... വല്ലാത്തൊരു കുശുമ്പ് തന്ന്യ..."
അവൾ കള്ളച്ചിരിയോടെ എന്റെ തോളിലേക്ക് പതുക്കെ ചാഞ്ഞു.
"ആദി എന്റെ കൂടെയുള്ളതുകൊണ്ടല്ലേ എനിക്ക് ഈ സന്തോഷമൊക്കെ..."
ആ വാക്കുകളിൽ വലിയൊരു പ്രണയമുണ്ടായിരുന്നു. സഹ്യന്റെ മടിത്തട്ടിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന ആ ട്രെയിനിലിരുന്ന്, അവളുടെ മുടിയിലെ ആ പഴയ ചന്ദനഗന്ധവും ശ്വസിച്ച് കൊല്ലങ്കോട്ടേക്കുള്ള ആ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു.
പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. സ്റ്റേഷന് പുറത്തുനിന്നും കൊല്ലങ്കോട്ടേക്ക് ഞങ്ങൾ ഒരു ടാക്സി വിളിച്ചു. ടൗണിന്റെ തിരക്കുകൾ പതിയെ പിന്നിലായി കാർ ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടന്നു.
കൊല്ലങ്കോടിന്റെ അതിർത്തിയിലേക്ക് എത്തിയപ്പോൾ പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ പച്ചപ്പുടവ അണിഞ്ഞുനിൽക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ്സ് പതുക്കെ താഴ്ത്തിക്കൊണ്ട് അവൾ
💬 Comments
View all comments