Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നാട്ടിലേക്കും തറവാട്ടിലേക്കും പോകുന്നതിന്റെ വലിയൊരു ആവേശത്തിലായിരുന്നു അവൾ.
പാലക്കാട് എത്താറായപ്പോൾ തന്നെ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങിയിരുന്നു. ജനാലയിലൂടെ അടിച്ചുവീശുന്ന കാറ്റിന് വല്ലാത്തൊരു ശക്തിയും കുളിർമയുമുണ്ടായിരുന്നു. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിൽ പച്ചപ്പുതച്ചു കിടക്കുന്ന സുന്ദരമായ ഭൂപ്രകൃതി. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകളും, എങ്ങോട്ട് തിരിഞ്ഞാലും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും കാണാമായിരുന്നു. ആ നെൽച്ചെടികൾക്കിടയിലൂടെ കാറ്റ് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന നേർത്ത ശബ്ദം ഒരു സംഗീതം പോലെ എനിക്ക് തോന്നി. കാറ്റത്ത് ഇളകുന്ന ആ കരിമ്പനയോലകൾ കണ്ടപ്പോൾ, അവളെ ആദ്യമായി കാണാനായി ഒരുപാട് പ്രതീക്ഷകളോടെ ഞാൻ ഇതേ ട്രെയിനിൽ വന്ന ആ പഴയ ദിവസം എന്റെ ഓർമ്മകളിലേക്ക് വന്നു. പഴയ തറവാടുകളുടെ വാസ്തുവിദ്യ പഠിക്കാൻ പോകുന്നവന്റെ കള്ളവുമായി അന്ന് വണ്ടി കയറുമ്പോൾ, എന്റെ മനസ്സിൽ ആ നീലക്കണ്ണുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നവൾ എന്റെ സ്വന്തമായി എന്റെ തൊട്ടരികിൽ തന്നെയുണ്ട്. സന്തോഷത്തോടെ ഞാൻ അവളെത്തന്നെ നോക്കിയിരുന്ന് പോയി.
ജനാലയ്ക്കപ്പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാതെ തന്നെ കാറ്റിന്റെ മൂളലിനിടയിലൂടെ അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
"ആദീ... അരവിന്ദേട്ടന്റെ വീട്ടില് പോക്ണത് ഈ വരണ ഞായറാഴ്ച അല്ലെ?"
ഞാൻ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്ന് പറഞ്ഞു.
"അതെ... ഈ ഞായറാഴ്ച തന്നെയാ. എന്തെ പെട്ടെന്ന് ഇപ്പൊ അത് ചോദിക്കാൻ?"
"അല്ല... നമ്മളിപ്പൊ ഇന്ദ്രനീലത്തില് പോയിട്ട് എന്നാ തിരിച്ചു വരിക എന്ന് ആലോയിച്ചതാ. ചേച്ചീടെ കല്യാണക്കാര്യം സംസാരിക്കാൻ അങ്ങ്ട് പോവണ്ടേ... അതിന് മുൻപ് നമുക്ക് തിരിച്ച് വീട്ടിൽ എത്തണ്ടേ..."
ആ നാട്ടുഭാഷയുടെ വല്ലാത്തൊരു ഭംഗി അവളുടെ സംസാരത്തിലുണ്ടായിരുന്നു.
"നമ്മൾ രണ്ടു മാസത്തിന് ശേഷം ആദ്യമായിട്ടല്ലേ നിന്റെ തറവാട്ടിലേക്ക് പോകുന്നത്.
💬 Comments
View all comments