0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ദിവസമെത്തി. ഉച്ച കഴിഞ്ഞുള്ള സമയത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. പ്ലാറ്റ്ഫോമിലെ ഒരു സിമന്റ് ബെഞ്ചിലിരുന്ന് ഞാൻ ഇടവിട്ട് ട്രാക്കിലേക്കും വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു.

അധികം വൈകാതെ ദൂരെ നിന്നും ഹോൺ മുഴക്കിക്കൊണ്ട് ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇഴഞ്ഞെത്തി.

ജനാലകളിലൂടെ ഞാൻ ചേച്ചിയെ തിരഞ്ഞു. എനിക്ക് തൊട്ടുമുന്നിലായി വന്ന് നിന്ന കോച്ചിൽ നിന്നും വലിയൊരു ബാഗും തൂക്കിപ്പിടിച്ച് പുറത്തേക്ക് വരികയായിരുന്നു അനഘ ചേച്ചി.

എന്നെ കണ്ടതും ആ മുഖത്ത് ആശ്വാസം വിടർന്നു.

ഞാൻ വേഗം ചെന്ന് ചേച്ചിയുടെ കയ്യിലിരുന്ന ആ വലിയ ബാഗ് വാങ്ങി. ബാഗ് എന്റെ കയ്യിൽ തന്നതും ചേച്ചി വല്ലാത്തൊരു സ്നേഹത്തോടെ എന്റെ തോളിലേക്ക് ചാഞ്ഞു. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു.

"എന്താ ചേച്ചീ ഇത്... ഇവിടെ എത്തിയപ്പോളേക്കും തുടങ്ങിയോ നിന്റെ കരച്ചിൽ?"

ഞാൻ ചിരിച്ചുകൊണ്ട് ആ തോളിൽ തട്ടി.

"സങ്കടം കൊണ്ടല്ലെടാ..."

ചേച്ചി കണ്ണുതുടച്ചുകൊണ്ട് എന്നെ നോക്കി.

"ഒരുപാട് ആഗ്രഹിച്ചതൊക്കെ നടക്കാൻ പോകുമ്പോഴുള്ള ഒരു വെപ്രാളമില്ലേ... സത്യം പറഞ്ഞാൽ ബാംഗ്ലൂരിൽ നിന്ന് വണ്ടി കയറുമ്പോൾ മുതൽ എന്റെ നെഞ്ചിടിപ്പ് മാറിയിട്ടില്ല. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലെടാ ആദീ..."

ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് നടന്നു കയറുന്നതിന്റെ സകല വിങ്ങലും ആ വാക്കുകളിലുണ്ടായിരുന്നു. അച്ഛനില്ലാത്ത ഒരു കുടുംബത്തിൽ, തന്റെ ആഗ്രഹങ്ങൾക്ക് ആരും തടസ്സം നിൽക്കില്ലെന്ന ഉറപ്പ് അവൾക്ക് കിട്ടിയതിന്റെ സമാധാനം.

"നീയിപ്പൊ വണ്ടിയിറങ്ങിയ പാടെ ഇവിടെക്കിടന്ന് സെന്റി അടിക്കാതെ നടക്കാൻ നോക്ക് എന്റെ പൊന്നു ചേച്ചീ..."

ഞാൻ വളരെ വാത്സല്യത്തോടെ അവളുടെ തലമുടിയിലൊന്ന് പിടിച്ചു വലിച്ചു.

"നീ വരുന്നത് കാത്ത് അമ്മയും നിന്റെ

💬 Comments

View all comments