Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
നാത്തൂനും കൂടി വലിയൊരു സദ്യ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അവിടെ. അവർക്കാണെങ്കിൽ നിന്നെ കാണാനുള്ള വെപ്രാളമാ."
അതുകേട്ടപ്പോൾ ചേച്ചിയുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു.
"അവളോട് ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി ആ കാത്തിരിപ്പിന്റെ ആവേശം,"
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
"പിന്നില്ലാതെ... ഇനിയിപ്പൊ ഒരുമാസത്തേക്ക് ഞാൻ ലീവാണെന്ന് പറഞ്ഞപ്പോ അവൾക്ക് ഡബിൾ സന്തോഷമായി. ചേച്ചീടെ കല്യാണത്തിന് ഉടുക്കാനുള്ള സാരിയുടെ കളർ ഏത് വേണമെന്ന ചർച്ചയിലാ വീട്ടിലിപ്പോ രണ്ടും കൂടി,"
ഞാൻ എന്റെ പെണ്ണിന്റെ കുസൃതികളെക്കുറിച്ച് പറഞ്ഞപ്പോൾ ചേച്ചിക്കും വലിയ സന്തോഷമായി.
സ്റ്റേഷന് പുറത്തിറങ്ങി പാർക്കിങ്ങിലിരുന്ന ബൈക്കിൽ ഞങ്ങൾ കയറി. ബാംഗ്ലൂരിലെ തിരക്കുകളിൽ നിന്നും മാറി, സ്വന്തം നാട്ടിലെ കല്യാണത്തിരക്കുകളിലേക്കും പുതിയൊരു ജീവിതത്തിലേക്കുമുള്ള ചേച്ചിയുടെ ആ വരവ് ശരിക്കും ഒരു ഉത്സവത്തിന്റെ തുടക്കമായിരുന്നു.
വണ്ടി മുന്നോട്ടെടുക്കുമ്പോൾ, ചേച്ചിയുടെ മുഖത്തെ ആ തെളിച്ചം കണ്ട് എന്റെ മനസ്സിലും വലിയൊരു സമാധാനം നിറഞ്ഞുനിന്നിരുന്നു…
ബൈക്ക് വീടിന്റെ ഗേറ്റിൽ വന്നു നിന്നപ്പോഴേക്കും ഉമ്മറത്ത് കാത്തിരിപ്പിലായിരുന്നു അമ്മയും പാർവണയും. വണ്ടിയുടെ ശബ്ദം കേട്ടപാടെ ഇരുവരും മുറ്റത്തേക്ക് ഇറങ്ങി വന്നു.
ചേച്ചിയെ കണ്ടതും വല്ലാത്തൊരു സന്തോഷത്തോടെ പാർവണ ഓടിച്ചെന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു. സ്വന്തം പെങ്ങളെ ഒരുപാട് കാലത്തിന് ശേഷം കാണുന്ന അതേ ആവേശമായിരുന്നു പാർവണയുടെ മുഖത്ത്.
"എത്ര നേരമായി ചേച്ചീ ഞാൻ കാത്തിരിക്കുന്ന്... ട്രെയിൻ ലേറ്റ് ആയോ?"
അവൾ ചേച്ചിയെ നെഞ്ചോട് ചേർത്തുകൊണ്ട് തന്നെ ചോദിച്ചു.
ചേച്ചി സ്നേഹത്തോടെ അവളുടെ പുറത്ത് തട്ടിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇല്ല മോളെ, കറക്റ്റ് ടൈമിന് തന്നെയാ വണ്ടി എത്തിയത്. പിന്നെ ഈ ആദിയുടെ വണ്ടിയോടിക്കൽ അറിയാല്ലോ,
💬 Comments
View all comments