0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

അതാ ഇങ്ങോട്ട് എത്താൻ ഇത്തിരി വൈകിയത്. നിനക്ക് സുഖമല്ലേ?"

"എനിക്ക് സുഖാ ചേച്ചീ..."

എന്ന് പറഞ്ഞ് പാർവണ മാറിയതും, അമ്മ ചേച്ചിയുടെ അടുത്തേക്ക് വന്നു. ആ മുഖം കണ്ടതും അമ്മയുടെ കണ്ണുകളിൽ വലിയൊരു സമാധാനം വിടർന്നു.

"വല്ലാണ്ട് ക്ഷീണിച്ചല്ലോ മോളെ.?"

അമ്മ ചേച്ചിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.

"ഏയ് അതൊന്നുമില്ല അമ്മേ. ഇന്നലെ രാത്രി ഉറങ്ങാൻ ഇത്തിരി വൈകി, അതിന്റെയാ..."

ചേച്ചി അമ്മയുടെ തോളിലൂടെ കയ്യിട്ടു.

"ഇനിയിപ്പൊ ഉമ്മറത്ത് നിന്ന് കഥ പറയാതെ എല്ലാവരും അകത്തേക്ക് വാ. എനിക്ക് നല്ല വിശപ്പുണ്ട്,"

ഞാൻ ബാഗും പിടിച്ച് ഉമ്മറത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.

അകത്തേക്ക് കയറിയ പാടെ ചേച്ചി പോയി കുളിച്ച് ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ഡൈനിങ് ടേബിളിൽ അവർ വലിയൊരു സദ്യ തന്നെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.

ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള നെയ്മീൻ വറുത്തതും, അവിയലും, സാമ്പാറും ഒക്കെയായി ഒരു ഗംഭീര ഉച്ചയൂണ്. ഞങ്ങൾ മൂന്നുപേരും തീൻമേശയ്ക്ക് ചുറ്റും ഇരുന്നു.

ഞങ്ങൾക്ക് വിളിബിതരാനുള്ള വലിയ ആവേശത്തിൽ പാർവണയും അമ്മയും ഒപ്പമുണ്ടായിരുന്നു.

ചോറിലേക്ക് കറി ഒഴിക്കുന്നതിനിടയിൽ ആ ഭക്ഷണത്തിന്റെ മണം പിടിച്ച് ചേച്ചി പാർവണയെ നോക്കി ചോദിച്ചു.

"ഇതൊക്കെ എപ്പോഴാ ഉണ്ടാക്കിയത്? നീ കുറെ കഷ്ട്ടപെട്ടു അല്ലെ"

"ഞാനെന്ത് കഷ്ടപ്പെടാൻ? രാവിലെ ആദി പോയതിന് ശേഷം ഞാനും അമ്മയും കൂടി പതുക്കെ തുടങ്ങിയതാ. ചേച്ചിക്ക് ഇതൊക്കെ വല്യ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞിരുന്നു,"

പാർവണ ചിരിയോടെ ചേച്ചിക്ക് മീൻ വറുത്തത് വെച്ചുകൊടുത്തു.

ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കല്യാണത്തിന്റെ ബാക്കി ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.

"ഇനിയിപ്പൊ നാളെയൊന്ന് നീ റെസ്റ്റ് എടുത്തോ അനഘേ,"

അമ്മ പറഞ്ഞു

💬 Comments

View all comments