Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
തുടങ്ങി.
"മറ്റന്നാൾ തൊട്ട് നമുക്ക് പർച്ചേസിങ് തുടങ്ങാം. സ്വർണ്ണം എടുക്കാനും സാരി എടുക്കാനും എങ്ങോട്ടാ പോവുക എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോ."
"സ്വർണ്ണം നമുക്ക് എം.ജി റോഡിലെ ഏതെങ്കിലും കടകളിൽ നോക്കാം അമ്മേ. സാരിയും അവിടുന്ന് തന്നെ എടുക്കാം," ഞാൻ പറഞ്ഞു.
അപ്പോൾ പാർവണ ഇടക്കിരുന്നുകൊണ്ട് പറഞ്ഞു.
"സാരി എടുക്കുമ്പോഴാ... രാവിലെ ഞാനും അമ്മയും കൂടി ചേച്ചിക്ക് ഏത് കളർ സാരിയാ ഏറ്റവും കൂടുതൽ ചേരുക എന്ന ചർച്ചയിലാരുന്നു. എനിക്ക് തോന്നുന്നത് ഇളം മെറൂൺ അല്ലെങ്കിൽ ഒരു ഡാർക്ക് പച്ച കളർ ചേച്ചിക്ക് നല്ല ഭംഗിയായിരിക്കും എന്നാ..."
അതുകേട്ട് ചേച്ചി വലിയൊരു ചിരിയോടെ എന്നെ നോക്കി. പിന്നെ പാർവണയോടായി പറഞ്ഞു.
"അതൊക്കെ എന്റെ നാത്തൂന്റെ സെലക്ഷൻ പോലെ മതി. നിനക്ക് ഏതാണോ എനിക്ക് ചേരുമെന്ന് തോന്നുന്നത്, അത് തന്നെ എടുത്താൽ മതി."
"അപ്പൊ കാര്യങ്ങൾക്കൊരു തീരുമാനമായി,"
ഞാൻ വെള്ളം കുടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.
"പർച്ചേസിങ്ങിന് പോകുമ്പോ എന്റെ കാർഡ് കാലിയാകും എന്ന് ഉറപ്പായി. ഇവളുടെ ഒരു സെലക്ഷൻ കഴിയുമ്പോഴേക്കും എന്റെ അക്കൗണ്ടിലെ പകുതി കാശും തീർന്നിട്ടുണ്ടാവും."
അതുകേട്ടതും പാർവണ എന്നെ നോക്കി കള്ളദേഷ്യം കാണിച്ച് കണ്ണ് ഉരുട്ടി. എന്റെ ആ ഡയലോഗ് കേട്ട് ചേച്ചിയും അമ്മയും പൊട്ടിച്ചിരിച്ചു. ഒരുപാട് കാലത്തിന് ശേഷം ആ വീടിന്റെ ഊണുമുറിയിൽ യാതൊരു ടെൻഷനുമില്ലാത്ത, സന്തോഷത്തിന്റെ പൊട്ടിച്ചിരികൾ നിറഞ്ഞുനിൽക്കുകയായിരുന്നു.
കല്യാണത്തിന്റെ ഉത്സവത്തിലേക്ക് ആ വീട് പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു…….
ലീവായതുകൊണ്ട് വലിയ തിരക്കുകളൊന്നുമില്ലാതെ ആ രണ്ടു ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്നുപോയത്. രാവിലെ പതിവിലും വൈകി എഴുന്നേൽക്കുക, പിന്നെ ചേച്ചിയോടും പാർവണയോടും വെറുതെ ഓരോന്ന്
💬 Comments
View all comments