0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

കല്യാണം നല്ല ഗംഭീരമായിട്ട് തന്നെ നടത്തണം."

അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ചേച്ചി ചെന്ന് അമ്മയുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു. യാതൊരു നാടകീയതകളുമില്ലാതെ, വരാനിരിക്കുന്ന വലിയൊരു ആഘോഷത്തിന്റെ ശാന്തത ആ വീട്ടിൽ അപ്പോൾ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു..

അന്ന് രാത്രി, വീടിന് വല്ലാത്തൊരു ശാന്തതയായിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ് അമ്മ നേരത്തെ കിടന്നിരുന്നു. ഞാനും പാർവണയും ചേച്ചിയും കൂടി കുറച്ചുനേരം സംസാരിക്കാനായി മുകളിലത്തെ ടെറസിലേക്ക് പോയി.

തിരുവനന്തപുരത്തെ ആകാശം അന്ന് നല്ല നിലാവുള്ളതായിരുന്നു. വീശിയടിക്കുന്ന ഇളംകാറ്റിന് മുറ്റത്തെ പവിഴമല്ലിയുടെ നേർത്ത ഗന്ധമുണ്ടായിരുന്നു.

ടെറസിലെ ചെറിയ മതിലിൽ ചാരി ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ചേച്ചി. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു നിന്നു. എനിക്കരികിലായി പാർവണയും. കുറച്ചുനേരം ഞങ്ങൾക്കിടയിൽ വലിയൊരു നിശബ്ദതയായിരുന്നു.

ആ നിശബ്ദതയെ മുറിച്ചുകൊണ്ട് പാർവണയാണ് ആദ്യം സംസാരിച്ചത്.

"ചേച്ചീ..."

അവൾ ചേച്ചിയുടെ തോളിൽ പതുക്കെ തൊട്ടു.

"സത്യം പറ... അരവിന്ദേട്ടൻ എങ്ങനെയാ ചേച്ചിയോട് ആദ്യം ഇഷ്ടം പറഞ്ഞത്? എപ്പോഴാ ചേച്ചിക്ക് ആ ഇഷ്ടം തിരിച്ച് തോന്നിയത്?"

പാർവണയുടെ ആ ചോദ്യം കേട്ട് ചേച്ചി നാണത്തോടെ തലതാഴ്ത്തി ഒന്ന് ചിരിച്ചു.പിന്നെ ദൂരേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു തുടങ്ങി.

"ഓഫീസിൽ ജോയിൻ ചെയ്ത സമയം മുതൽ ഞാൻ അരവിന്ദിനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വലിയ സംസാരമൊന്നുമില്ലാത്ത, എന്നാൽ എല്ലാവരോടും എപ്പോഴും ചിരിച്ചുനിൽക്കുന്ന ഒരാൾ.

ആദ്യം ഒരു നല്ല സുഹൃത്തായിട്ടാ അവൻ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ കേൾക്കാൻ എപ്പോഴും അവനുണ്ടായിരുന്നു. അങ്ങനെ എപ്പോഴോ എന്റെ മനസ്സിൽ അവനോട് ഇഷ്ടം തോന്നിത്തുടങ്ങി. പക്ഷെ..."

ചേച്ചി പെട്ടെന്ന് ഒന്ന് നിർത്തി, ഒരു ദീർഘനിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

"എനിക്ക് വലിയ പേടിയായിരുന്നു മോളെ..."

ചേച്ചിയുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു.

"അച്ഛനില്ലാതെ വളർന്ന പെൺകുട്ടികളാകുമ്പോൾ, സ്വന്തമായിട്ടൊരു ഇഷ്ടം വീട്ടിൽ പറയാൻ വല്ലാത്ത ഭയമായിരിക്കും. എന്റെ അമ്മ ഇതൊക്കെ എങ്ങനെ എടുക്കും, എന്നൊക്കെയുള്ള പേടി കാരണം ഞാൻ ആ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ നോക്കിയതാ."

ചേച്ചിയുടെ കണ്ണുകൾ നിറയുന്നത് നിലാവിന്റെ വെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു. അവൾ പതിയെ എന്റെ വലതുകൈ പിടിച്ച് അവളുടെ നെഞ്ചോട്

💬 Comments

View all comments