0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

"അരവിന്ദ് എല്ലാം പറഞ്ഞിരുന്നു. നിങ്ങളിങ്ങനെ മുറ്റത്ത് നിക്കാതെ ഉമ്മറത്തേക്ക് കേറി ഇരിക്ക്."

അദ്ദേഹം വേഗം ഞങ്ങളെ ഉമ്മറത്തേക്ക് ക്ഷണിച്ചിട്ട്, അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

"എടിയേ രേവതീ... വേഗം ഇങ്ങോട്ട് വന്നേ. ദേ ആരാ വന്നിരിക്കുന്നേന്ന് നോക്കിയേ..."

ഞങ്ങൾ ആ വലിയ വീടിന്റെ ഉമ്മറപ്പടി കയറി അകത്തേക്ക് ചെന്നു. അത്യാവശ്യം നല്ല സൗകര്യങ്ങളുള്ള, പഴയ പ്രൗഢി ഒട്ടും ചോർന്നുപോകാത്ത മനോഹരമായൊരു വീട്.

ഉമ്മറത്തെയും ഹാളിലെയും തടിപ്പണികളിലൊക്കെ അത്യാവശ്യം നല്ലൊരു സാമ്പത്തികമുള്ള കുടുംബമാണെന്ന് വ്യക്തമായി കാണാമായിരുന്നു.

സ്വീകരണമുറിയിലെ വലിയ സോഫയിലേക്ക് ഞങ്ങൾ ഇരിക്കുമ്പോൾ, അകത്തുനിന്നും അരവിന്ദിന്റെ അമ്മ രേവതി വലിയൊരു ചിരിയോടെയും അതിലേറെ ആകാംക്ഷയോടെയും അങ്ങോട്ടേക്ക് വന്നു. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ ഐശ്വര്യവുമുള്ള പ്രകൃതം.

ഞങ്ങളെ കണ്ടതും അവരുടെ മുഖത്തും വലിയൊരു സന്തോഷം നിറഞ്ഞു.

അപരിചിതത്വത്തിന്റെ യാതൊരു മതിലുകളുമില്ലാതെ, വളരെ നാളായി കാത്തിരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെയാണ് ആ കുടുംബം ഞങ്ങളെ വരവേറ്റത്. അമ്മയുടെ മുഖത്തുണ്ടായിരുന്ന വലിയൊരു ആധി അവിടെവെച്ച് തന്നെ അലിഞ്ഞില്ലാതാകുന്നത് എനിക്ക് കാണാമായിരുന്നു.

സ്വന്തം മകൾ ചെന്നുകയറാൻ പോകുന്ന വീടും അവിടുത്തെ ആളുകളും എങ്ങനെയുള്ളവരായിരിക്കുമെന്ന പേടി, ആ വലിയ സ്വീകരണമുറിയിലെ ഊഷ്മളമായ സ്നേഹത്തിന് മുന്നിൽ പതുക്കെ വഴിമാറുകയായിരുന്നു.

അരവിന്ദിന്റെ അമ്മ രേവതി വലിയൊരു ചിരിയോടെ ഞങ്ങൾക്ക് എതിർവശത്തുള്ള സോഫയിലേക്ക് വന്നിരുന്നു. ശേഖരൻ അങ്കിൾ അവർക്കരികിലായി ഇരുന്നു. ആ മുറിയിലാകെ വല്ലാത്തൊരു സമാധാനം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

പരസ്പരം കണ്ടതിന്റെയും പരിചയപ്പെട്ടതിന്റെയും ചെറിയൊരു വെപ്രാളത്തിന് ശേഷം, കാര്യങ്ങൾ സംസാരിക്കാനായി അമ്മ പതിയെ തുടങ്ങി.

"ഞങ്ങൾ ഇപ്പൊ വന്നത് എന്തിനാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ..."

അമ്മ വളരെ ശാന്തമായി പറഞ്ഞു.

"അരവിന്ദ് ഞങ്ങളുടെ

💬 Comments

View all comments