Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
വീട്ടിൽ വന്നിരുന്നു. അവനോട് സംസാരിച്ചപ്പോൾ തന്നെ കാര്യങ്ങളൊക്കെ മനസിലായി. എനിക്ക് ആ കുട്ടിയെ വലിയ ഇഷ്ടമായി. പിന്നെ ദേ, ഇവർക്കും..."
അമ്മ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. ഞാനും പാർവണയും അവരെ നോക്കി വളരെ വിനയത്തോടെ ഒന്ന് പുഞ്ചിരിച്ചു.
"അതുകൊണ്ട് ഇനിയിപ്പൊ ബാക്കി കാര്യങ്ങൾ എന്തായാലും സംസാരിച്ച് ഉറപ്പിക്കാമെന്ന് വെച്ചാ ഞങ്ങൾ ഇങ്ങോട്ട് പോന്നത്,"
അമ്മ പറഞ്ഞു നിർത്തി.
അതുകേട്ടപ്പോൾ ശേഖരൻ ചേട്ടൻ വലിയൊരു ചിരിയോടെ മുന്നോട്ടാഞ്ഞിരുന്നു പറഞ്ഞു.
"അവൻ ഈ കാര്യം ആദ്യം ഞങ്ങളോടാ പറഞ്ഞത്... അന്ന് അവൻ പറഞ്ഞപ്പോത്തന്നെ ഞങ്ങൾക്ക് പൂർണ്ണ സമ്മതമായിരുന്നു. പിന്നെ, നിങ്ങൾ ഈ കാര്യം എങ്ങനെയാ എടുക്കുക എന്ന് അറിയാത്തതുകൊണ്ടാ ഞങ്ങൾ ഇതുവരെ അങ്ങോട്ട് വരാതിരുന്നത്.
ഇപ്പൊ നേരിട്ട് വന്നതുകൊണ്ട് ഞങ്ങളുടെ ആ പേടിയും മാറിയല്ലോ. ഇതിപ്പോ ഞങ്ങൾക്കും പൂർണ്ണസമ്മതമാ. എങ്കിൽ പിന്നെ കുട്ട്യോൾടെ കല്യാണം നമുക്ക് എത്രയും വേഗം അങ്ങ് നടത്താം. എന്താ രേവതീ..."
ശേഖരൻ അങ്കിൾ തന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവർ വലിയ സന്തോഷത്തോടെ തലയാട്ടി.
"അതെ ഭാമച്ചേച്ചീ... ഇതിലിനി എന്താ ആലോചിക്കാൻ ഇരിക്കുന്നത്?"
രേവതി ആന്റിയുടെ സ്വരത്തിൽ വല്ലാത്തൊരു ആവേശമുണ്ടായിരുന്നു.
"നമുക്ക് എന്തായാലും നല്ലൊരു ജ്യോത്സ്യനെ കണ്ട് ജാതകപ്പൊരുത്തം ഒന്ന് നോക്കാം. എല്ലാം അനുകൂലമാണെങ്കിൽ, അടുത്തൊരു ശുഭമുഹൂർത്തത്തിൽ തന്നെ നമുക്ക് ഈ കല്യാണം നടത്താം."
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് ആശ്വാസം വിടർന്നു. അതുവരെ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു ഭാരം അവിടെ ഇറക്കിവെച്ചതുപോലെ. അമ്മ മെല്ലെ എന്റെയും പാർവണയുടെയും നേരെ തിരിഞ്ഞ് ചോദിച്ചു.
"എന്താ ആദീ... നിങ്ങളുടെ അഭിപ്രായം?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്കെന്തായാലും സമ്മതമാ അമ്മേ... അതിനല്ലേ
💬 Comments
View all comments