0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

മാല തിരഞ്ഞെടുക്കാൻ വലിയ പാടില്ലായിരുന്നു. നമ്മുടെ തനതായ കേരളാ ഡിസൈനിലുള്ള ഒരു വലിയ മുല്ലമൊട്ടുമാലയാണ് ഞങ്ങൾ എടുത്തത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ സ്വർണ്ണത്തിൽ തീർത്ത ചെറിയ മുല്ലമൊട്ടുകൾ കോർത്തിണക്കിയ, നെഞ്ചിലേക്ക് ഇറങ്ങിക്കിടക്കുന്ന ആ എട്ടു പവന്റെ മാലയ്ക്ക് വല്ലാത്തൊരു ഐശ്വര്യമുണ്ടായിരുന്നു.

അതിനൊപ്പം മാച്ചിങ് ആയിട്ട് വലിയൊരു ആന്റിക് ജിമിക്കിയും എടുത്തു.

പിന്നെ വളകളുടെ ഊഴമായിരുന്നു. രണ്ടു കൈകളിലുമായി ഇടാൻ തക്കവണ്ണം പല ഡിസൈനുകളിലുള്ള പതിനാല് കാപ്പുവളകൾ. പാലക്കാടൻ ഡിസൈനിലുള്ള തളവളകളും, റൂബി കല്ലുകൾ വെച്ച പാലക്കാ വളകളും അതിലുണ്ടായിരുന്നു.

എല്ലാം കൂടി അവൾക്ക് വേണ്ട ആഭരണങ്ങൾ മുഴുവൻ എടുത്തു കഴിഞ്ഞപ്പോൾ സെയിൽസ്മാൻ ബില്ലിന്റെ കണക്കുകൾ കൂട്ടാൻ തുടങ്ങി.

"എല്ലാം കൂടി കറക്റ്റ് നാല്പതു പവൻ വരും സാർ. മേക്കിങ് ചാർജ് എല്ലാം കൂടി ചേർത്ത്..."

അയാൾ തുക പറയാൻ തുടങ്ങിയപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു.

"തുക എത്രയാണെന്ന് വെച്ചാൽ ഞാൻ കൗണ്ടറിൽ പേ ചെയ്തോളാം"

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.

നാല്പതു പവൻ സ്വർണ്ണം! അത് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് അത് വലിയൊരു സ്വപ്നമായിരുന്നു.

ചേച്ചി ഒന്നും മിണ്ടാതെ വന്ന് എന്റെ തോളിലേക്ക് ചാരി നിന്നു. അവൾക്കൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.

"എന്റെ മോനില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കല്യാണം എനിക്ക് സ്വപ്നം കാണാൻ കൂടി പറ്റില്ലായിരുന്നു..."

അമ്മ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

"ദേ സെന്റി എനിക്ക് തീരെ ഇഷ്ട്ടല്ലട്ടോ,"

ഞാൻ അമ്മയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"ഇതൊക്കെ എന്റെ കടമയല്ലേ അമ്മേ... എനിക്ക് എന്റെ ചേച്ചിയല്ലേ ഉള്ളൂ. അവൾ ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ, യാതൊരു കുറവുമില്ലാതെ തലയുയർത്തിത്തന്നെ നിൽക്കണം."

അതുകേട്ടപ്പോൾ അമ്മ എന്റെ നെറ്റിയിലൊരു ഉമ്മ തന്നു. ഇതൊക്കെ കണ്ട്, തികഞ്ഞ അഭിമാനത്തോടെ നിൽക്കുകയായിരുന്നു പാർവണ. സ്വന്തം കുടുംബത്തിന് വേണ്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന അവളുടെ ഭർത്താവിനെ വല്ലാത്തൊരു ആരാധനയോടെ അവൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ബില്ലും പേ ചെയ്ത്, ആ സ്വർണ്ണപ്പെട്ടി കാറിന്റെ ഡിക്കിയിലേക്ക് വെക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിന്റെ അനിർവചനീയമായ സമാധാനം എന്റെ

💬 Comments

View all comments