0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

അതുകേട്ട് വലിയൊരു സന്തോഷത്തോടെ പാർവണ അമ്മയെ ഒന്ന് നോക്കി.

"ഏയ്... അമ്മ കൂടെ നിന്ന് എല്ലാം പറഞ്ഞു തന്നതുകൊണ്ടാ ആന്റീ ശരിയായത്,"

അവൾ വളരെ വിനയത്തോടെ പറഞ്ഞു.

ഊണൊക്കെ കഴിഞ്ഞ് മുതിർന്നവർ ഹാളിലിരുന്ന് ബാക്കി കല്യാണത്തിരക്കുകളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഞാൻ പതുക്കെ ഉമ്മറത്തേക്ക് ഇറങ്ങി. ഉമ്മറത്തെ തൂണും ചാരി മുറ്റത്തെ ചെടികളിലേക്കും നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്.

എന്തോ ആലോചനയിലാണ് എന്ന് തോന്നി. ഞാൻ പതുക്കെ ചെന്ന് അവന്റെ തോളിലൊന്ന് തട്ടി…

"എന്താ അളിയാ... എന്താ ഇത്ര വലിയൊരു ആലോചന?"

ഞാൻ അവനൊപ്പം ആ ഉമ്മറപ്പടിയിലേക്ക് ചാരി നിന്നുകൊണ്ട് ചോദിച്ചു.

അവൻ എന്നെ നോക്കി വളരെ ശാന്തമായി ഒന്ന് പുഞ്ചിരിച്ചു.

"ഒന്നുമില്ലെടാ...അന്ന് ഞാൻ ഈ ഉമ്മറത്ത് വന്ന് നിൽക്കുമ്പോഴുള്ള എന്റെ നെഞ്ചിടിപ്പും, ഇപ്പോഴത്തെ എന്റെ അവസ്ഥയും വെറുതെ ഓർത്തുപോയതാ."

അവൻ മുറ്റത്തേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു തുടങ്ങി.

"സത്യം പറയാലോ ആദീ... ഈ വീട്ടിൽ നിങ്ങൾ അവളെ എത്രത്തോളം സ്നേഹിച്ചാണോ വളർത്തിയത്, അതുപോലെ തന്നെ എന്റെ വീട്ടിലും അവൾക്കുണ്ടാകും. നിന്റെ അമ്മയുടെ മുഖത്ത് ഇപ്പോഴുള്ള ആ സമാധാനം, അത് ഒരിക്കലും കെട്ടുപോകാതെ നോക്കേണ്ടത് ഇനി എന്റെ കൂടെ ഉത്തരവാദിത്തമാ..."

വളരെ സാധാരണമായ വാക്കുകളായിരുന്നെങ്കിലും, അവൻ പറഞ്ഞതിലെ ആത്മാർത്ഥത എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു. സ്വന്തം പെങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാൻ ഇതിലും നല്ലൊരാളെ എനിക്ക് കിട്ടില്ലെന്ന് ആ നിമിഷം എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

"എനിക്കറിയാം..."

ഞാൻ അവന്റെ തോളിൽ മുറുകെ പിടിച്ചു.

"അതുകൊണ്ടാണല്ലോ വേറൊന്നും ആലോചിക്കാതെ എന്റെ ചേച്ചിയെ നിനക്ക് തരാൻ ഞാനും അമ്മയും തയ്യാറായത്. പിന്നെ... ആഗ്രഹിച്ചതൊക്കെ സ്വന്തമാകുമ്പോഴുള്ള ഈയൊരു

💬 Comments

View all comments