0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

കല്യാണം അന്നത്തേക്ക് തന്നെ ഉറപ്പിക്കാം. എന്താ അഭിപ്രായം?"

"അതിലെന്താ ശേഖരേട്ടാ സംശയം, നമുക്ക് അങ്ങനെത്തന്നെ നടത്താം. ഞങ്ങൾക്കും അത് തന്നെയാണ് സൗകര്യം,"

അമ്മ വലിയ സന്തോഷത്തോടെ മറുപടി നൽകി.

"അപ്പൊ എല്ലാം തീരുമാനിച്ചതുപോലെ. ഇനിയിപ്പൊ പർച്ചേസിങ്ങും കാര്യങ്ങളുമൊക്കെ ആയിട്ട് മുന്നോട്ട് പോകാമല്ലോ. ഇവനാണെങ്കിൽ ഇപ്പൊത്തന്നെ എന്റെ തല തിന്നാൻ തുടങ്ങിയിട്ടുണ്ട് എല്ലാം പെട്ടെന്ന് വേണമെന്ന് പറഞ്ഞ്,"

ശേഖരൻ അങ്കിൾ അരവിന്ദിനെ നോക്കി വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു.

അതുകേട്ടതും എല്ലാവരും ഒരുമിച്ച് ചിരിച്ചു. അരവിന്ദിന്റെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. അനഘ ചേച്ചിയും ആ ചിരിയിൽ പങ്കുചേർന്നു. യാതൊരു നാടകീയതകളുമില്ലാതെ, വളരെ ലളിതമായി, എന്നാൽ സ്നേഹം കൊണ്ട് നിറഞ്ഞൊരു അന്തരീക്ഷത്തിൽ അവരുടെ മംഗല്യം ഉറപ്പിക്കുകയായിരുന്നു.

ഉമ്മറത്തെ വാതിൽപടിയിൽ ചാരി നിന്ന്, എന്റെ പെണ്ണിന്റെ കുസൃതിച്ചിരിയും കണ്ട് ആ കുടുംബത്തിന്റെ സന്തോഷത്തിലേക്ക് ഞാൻ വെറുതെ നോക്കിനിന്നു.

സംസാരങ്ങൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ സമയം പോയത് ആരും അറിഞ്ഞിരുന്നില്ല. സമയം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. പെട്ടെന്ന് അമ്മ ഓർമ്മവന്നതുപോലെ പറഞ്ഞു.

"വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം പോയത് അറിഞ്ഞില്ല. ഉച്ചയായില്ലേ... ഇനിയിപ്പൊ ഊണ് കഴിച്ചിട്ടാവാം ബാക്കി വർത്താനം."

അമ്മ അവരെ വലിയ ഊണുമേശയിലേക്ക് ക്ഷണിച്ചു. അതിഥികൾക്കായി ഗംഭീരമായൊരു സദ്യ തന്നെ പാർവണ തയ്യാറാക്കിയിരുന്നു. വിരുന്നുകാരെ തീൻമേശയ്ക്ക് ചുറ്റുമിരുത്തി, അവർക്ക് വിളമ്പിക്കൊടുക്കാനുള്ള വലിയ ആവേശത്തിലായിരുന്നു അവൾ.

ചോറും സാമ്പാറും പലവിധം കറികളും കൂട്ടി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ രേവതി ആന്റി പാർവണയെ നോക്കി ചിരിയോടെ ചോദിച്ചു.

"ഇതൊക്കെ മോളാണോ ഉണ്ടാക്കിയത്? എന്തായാലും ഭാമച്ചേച്ചീടെ മരുമകൾക്ക് നല്ല കൈപ്പുണ്യമാ... എല്ലാത്തിനും നല്ല ഒന്നാംതരം രുചി."

💬 Comments

View all comments