Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
എന്റെ മുഖത്തേക്ക് നോക്കി.
"എനിക്ക് വലിയ പേടിയായിരുന്നു മോളെ..."
ചേച്ചിയുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു.
"അച്ഛനില്ലാതെ വളർന്ന പെൺകുട്ടികളാകുമ്പോൾ, സ്വന്തമായിട്ടൊരു ഇഷ്ടം വീട്ടിൽ പറയാൻ വല്ലാത്ത ഭയമായിരിക്കും. എന്റെ അമ്മ ഇതൊക്കെ എങ്ങനെ എടുക്കും, എന്നൊക്കെയുള്ള പേടി കാരണം ഞാൻ ആ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ നോക്കിയതാ."
ചേച്ചിയുടെ കണ്ണുകൾ നിറയുന്നത് നിലാവിന്റെ വെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു. അവൾ പതിയെ എന്റെ വലതുകൈ പിടിച്ച് അവളുടെ നെഞ്ചോട് ചേർത്തു.
"പക്ഷെ, എന്റെ ഈ അനിയൻ... ഇവനുള്ള ധൈര്യത്തിലാ ഞാൻ അവസാനം അവനോട് എനിക്കും ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്റെ സകല വാശികളും ആഗ്രഹങ്ങളും സാധിച്ചുതരുന്ന എന്റെ ആദി, എന്റെ ഈ ആഗ്രഹത്തിനും തടസ്സം നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
അന്ന് ഞാൻ അവനോട് ഈ കാര്യം പറഞ്ഞപ്പോൾ..."
ചേച്ചിക്ക് സങ്കടം കൊണ്ട് വാക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങി.
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
"എന്തിനാടി ഇപ്പൊ ഈ പഴയതൊക്കെ ഓർത്ത് കരയുന്നത്?"
ഞാൻ ആ മുടിയിൽ തലോടിക്കൊണ്ട് വളരെ മൃദുവായി ചോദിച്ചു.
"നിന്റെ ഇഷ്ടങ്ങൾക്ക് ഞാൻ എന്നെങ്കിലും എതിര് നിന്നിട്ടുണ്ടോ? പിന്നെ, നിന്നെ പൊന്നുപോലെ നോക്കാൻ അരവിന്ദിനേക്കാൾ നല്ലൊരാളെ എനിക്കും കിട്ടില്ലായിരുന്നു. ഇനി ഇതൊക്കെ ഓർത്ത് കരഞ്ഞാൽ എന്റെ കയ്യിൽ നിന്ന് നീ മേടിക്കും."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.
ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ആ വലിയ സ്നേഹം കണ്ട്, കണ്ണുകൾ നിറഞ്ഞ് ചിരിയോടെ നിൽക്കുകയായിരുന്നു പാർവണ. അവൾ പതിയെ വന്ന്
💬 Comments
View all comments