0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ചേച്ചിയുടെ മറ്റേ കൈ ചേർത്തുപിടിച്ചു.

മൂന്നുപേരും ഒരുമിച്ച് ആ നിലാവിന്റെ വെളിച്ചത്തിൽ, വരാനിരിക്കുന്ന വലിയൊരു സന്തോഷത്തെക്കുറിച്ച് സ്വപ്നം കണ്ട് ഏറെനേരം അവിടെ നിന്നു.

പിറ്റേന്ന് രാവിലെ മുതൽ വീട്ടിൽ വലിയൊരു ഉത്സവത്തിന്റെ തിരക്കായിരുന്നു. കല്യാണത്തിനുള്ള സാരിയും സ്വർണ്ണവും എടുക്കാനായി ഞങ്ങൾ നാലുപേരും കൂടി എം.ജി റോഡിലെ വലിയൊരു സിൽക്സിലേക്ക് തിരിച്ചു.

വലിയ തിരക്കുള്ള ആ ഷോപ്പിംഗ് മാളിലെ വെഡിങ് സെക്ഷനിലേക്ക് കയറുമ്പോൾ തന്നെ ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു. ചുറ്റും നിരത്തിവെച്ചിരിക്കുന്ന ആയിരക്കണക്കിന് വർണ്ണപ്പുടവകൾക്കിടയിൽ ഏത് തിരഞ്ഞെടുക്കും എന്ന കൺഫ്യൂഷനിലായിരുന്നു ചേച്ചിയും അമ്മയും.

എന്നാൽ പാർവണ വളരെ കൃത്യമായ പ്ലാനിങ്ങിലായിരുന്നു. ഒരു എക്സ്പെർട്ടിനെപ്പോലെ അവൾ ഓരോ സാരിയും എടുത്തുനോക്കി വിലയിരുത്തിക്കൊണ്ടിരുന്നു.

"ചേച്ചീ, ദേ ഈ കളർ നോക്കിക്കേ..."

കടും പച്ചയിൽ വീതിയുള്ള കസവുകരയുള്ള ഒരു ഗംഭീര കാഞ്ചീപുരം സാരി ചേച്ചിയുടെ നെഞ്ചോട് ചേർത്തുവെച്ച് അവൾ ചോദിച്ചു.

ആ സാരിയിൽ ചേച്ചിയെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ വിടർന്നു.

"ഇത് നല്ല ഭംഗിയുണ്ട് മോളെ. അനഘയുടെ നിറത്തിന് ഈ കടും പച്ച നന്നായിട്ട് ചേരുന്നുണ്ട്."

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കല്യാണപ്പുടവയായി ആ പച്ച സാരി തന്നെ ഞങ്ങൾ ഉറപ്പിച്ചു. അത് കഴിഞ്ഞ് റിസപ്ഷനുള്ള ഡ്രസ്സും സാരികളുമൊക്കെയായി വലിയൊരു പർച്ചേസിങ് തന്നെ നടന്നു. അതിനിടയിൽ അമ്മ പാർവണയോടായി പറഞ്ഞു.

"മോളെ...നിനക്ക് ഇഷ്ടമുള്ള നല്ലൊരു സാരി നീയും എടുത്തോ."

"അയ്യോ, എനിക്കിപ്പോ സാരിയുടെ ആവശ്യമൊന്നുമില്ല അമ്മേ..."

അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

"അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. എന്റെ നാത്തൂൻ കല്യാണത്തിന് ഏറ്റവും സുന്ദരിയായിട്ട് തന്നെ നടക്കണം. നീ വാ, നമുക്ക് നിനക്കുള്ളത് നോക്കാം,"

എന്ന്

💬 Comments

View all comments