Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
പറഞ്ഞ് ചേച്ചി അവളെയും വലിച്ച് മറ്റൊരു സെക്ഷനിലേക്ക് പോയി.
കുറച്ചുനേരത്തിന് ശേഷം ഞാൻ അവരെ അന്വേഷിച്ച് ചെല്ലുമ്പോൾ, ട്രയൽ റൂമിന് പുറത്തുള്ള വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു ഇളം നീലനിറത്തിലുള്ള സാരി തന്റെ ദേഹത്ത് വെച്ച് നോക്കുകയായിരുന്നു പാർവണ.
ചേച്ചിയും അമ്മയും വേറെ എന്തൊക്കെയോ നോക്കാൻ കുറച്ചുമാറി നിൽപ്പുണ്ടായിരുന്നു.
ഞാൻ പതുക്കെ അവളുടെ പിന്നിലൂടെ ചെന്ന് നിന്നു. കണ്ണാടിയിലൂടെ എന്നെ കണ്ടതും അവൾ ചെറിയൊരു നാണത്തോടെ ചോദിച്ചു.
"ആദീ... ഈ കളർ എനിക്ക് ചേരുമോ?ഇത് എടുത്താൽ കൊള്ളാമെന്നുണ്ട്?"
ഞാൻ അവളോട് ചേർന്നുനിന്നുകൊണ്ട്, അവളുടെ തോളിലേക്ക് വീണുകിടന്ന ആ സാരിയുടെ തുമ്പ് പതുക്കെ ഒന്ന് നേരെയാക്കി വെച്ചുകൊടുത്തു. എന്റെ കൈകൾ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ ആ കണ്ണുകളിലൊരു തിളക്കമുണ്ടായി.
"സാരി നല്ല ഭംഗിയുണ്ട്..."
ഞാൻ കണ്ണാടിയിലൂടെ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു,
"പക്ഷെ, ഈ സാരിയേക്കാൾ നൂറിരട്ടി ഭംഗി ഇത് ഉടുക്കാൻ പോകുന്ന ആൾക്കാ. നീ ഏത് ഉടുത്താലും എന്റെ കണ്ണിൽ നീ മാത്രമാ സുന്ദരി."
ആ വാക്കുകൾ കേട്ടതും അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു. ചുറ്റും ആളുകളുണ്ടെന്ന ബോധ്യമുള്ളതുകൊണ്ട് അവൾ വേഗം എന്റെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റി ആ സാരി മടക്കിവെച്ചു. എങ്കിലും അവളുടെ ചുണ്ടിലൊരു കള്ളച്ചിരി തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
സാരികളുടെ സെലക്ഷനൊക്കെ കഴിഞ്ഞ് ബില്ലിംഗ് കൗണ്ടറിൽ എത്തിയപ്പോഴാണ് എന്റെ കിളിപോയത്. ബില്ലിലെ തുക കണ്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി. ഞാൻ കാർഡ് കൊടുക്കുന്നത് കണ്ട്, പാർവണ എന്റെ അടുത്തേക്ക് വന്ന് പതുക്കെ ചെവിയിൽ ചോദിച്ചു.
"എന്താ സാറേ... ഒരുമാസത്തെ ലീവൊക്കെ
💬 Comments
View all comments