0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

എടുത്തതിന്റെ വിഷമം ഈ ഒറ്റ ബില്ലിൽ തീർന്നോ?"

"ഇതൊക്കെ എന്ത്..."

ഞാൻ ഗമയിൽ പറഞ്ഞെങ്കിലും ഉള്ളിലെ സങ്കടം കണ്ടിട്ട് അവളും ചേച്ചിയും കൂടെ ചിരി അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.

സിൽക്സിലെ പർച്ചേസിങ് കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് തൊട്ടടുത്തുള്ള

ജ്വല്റിയിലേക്കാണ്. ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും എ.സിയുടെ തണുപ്പും ഞങ്ങളെ വരവേറ്റു. കല്യാണപ്പർച്ചേസിങ് ആണെന്ന് പറഞ്ഞപ്പോൾ അവർ ഞങ്ങളെ വലിയൊരു പ്രൈവറ്റ് സെക്ഷനിലേക്ക് കൊണ്ടുപോയി ഇരുത്തി.

മുന്നിലെ ഗ്ലാസ്സ് ടേബിളിലേക്ക് ചുവന്ന വെൽവെറ്റ് ട്രേകളിൽ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി നിരന്നുതുടങ്ങി.

ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി അമ്മ ചെറിയൊരു ആശങ്കയോടെ എന്നെ നോക്കി പതുക്കെ ചോദിച്ചു.

"ആദീ... മോനെ, നമ്മൾ എത്ര പവന്റെ മാലകള നോക്കുന്നത്? നിന്റെ കയ്യിലെ ബഡ്ജറ്റ് കൂടി അറിഞ്ഞിട്ട് വേണ്ടേ മോളെക്കൊണ്ട് സെലക്ട് ചെയ്യിപ്പിക്കാൻ.”

അമ്മയുടെ ആ ചോദ്യത്തിൽ, ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ചുമക്കുന്ന മകനെയോർത്തുള്ള ആധിയുണ്ടായിരുന്നു. ഞാൻ അമ്മയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് വളരെ ശാന്തമായി പറഞ്ഞു.

"അമ്മ അതൊന്നും ഓർത്ത് ടെൻഷൻ ആവേണ്ട. അച്ഛനില്ലാത്തതിന്റെ ഒരു കുറവും എന്റെ ചേച്ചിയുടെ കല്യാണത്തിന് ഉണ്ടാകില്ല. അവൾക്ക് എത്ര പവൻ സ്വർണ്ണം കൊടുക്കണമെന്നുള്ളത് ഞാൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടുണ്ട്.

ചേച്ചിക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ നോക്കി എടുക്കാൻ പറ."

എന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചേച്ചി വാത്സല്യത്തോടെ എന്നെ നോക്കി. പിന്നെ ആഭരണങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ തുടങ്ങി. പാർവണയായിരുന്നു സെലക്ഷനിൽ മുൻപന്തിയിൽ.

"ചേച്ചീടെ ആ പച്ച കാഞ്ചീപുരം സാരിക്ക് ഈ ആന്റിക് ഡിസൈനിലുള്ള ലക്ഷ്മി ചോക്കർ വല്ലാത്തൊരു ഗാംഭീര്യം കൊടുക്കും,"

എന്ന് പറഞ്ഞ് മനോഹരമായ പണികളുള്ള ഒരു

💬 Comments

View all comments