0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

വലിയ ചോക്കർ പാർവണ ചേച്ചിയുടെ കഴുത്തിലേക്ക് വെച്ചുനോക്കി. ലക്ഷ്മി ദേവിയുടെ രൂപം കൊത്തിയ, ചുവപ്പും പച്ചയും കല്ലുകൾ പതിപ്പിച്ച ആ ചോക്കർ ചേച്ചിയുടെ കഴുത്തിൽ കിടന്നപ്പോൾ ശരിക്കും ഒരു രാജകുമാരിയെപ്പോലെ തോന്നി.

"ഇത് നല്ല ഭംഗിയുണ്ട് മോളെ..."

അമ്മയും അത് ശരിവെച്ചു. ആദ്യത്തെ മാലയായി അഞ്ചര പവന്റെ ആ ലക്ഷ്മി ചോക്കർ ഞങ്ങൾ ഉറപ്പിച്ചു.

രണ്ടാമത്തെ മാല തിരഞ്ഞെടുക്കാൻ വലിയ പാടില്ലായിരുന്നു. നമ്മുടെ തനതായ കേരളാ ഡിസൈനിലുള്ള ഒരു വലിയ മുല്ലമൊട്ടുമാലയാണ് ഞങ്ങൾ എടുത്തത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ സ്വർണ്ണത്തിൽ തീർത്ത ചെറിയ മുല്ലമൊട്ടുകൾ കോർത്തിണക്കിയ, നെഞ്ചിലേക്ക് ഇറങ്ങിക്കിടക്കുന്ന ആ എട്ടു പവന്റെ മാലയ്ക്ക് വല്ലാത്തൊരു ഐശ്വര്യമുണ്ടായിരുന്നു.

അതിനൊപ്പം മാച്ചിങ് ആയിട്ട് വലിയൊരു ആന്റിക് ജിമിക്കിയും എടുത്തു.

പിന്നെ വളകളുടെ ഊഴമായിരുന്നു. രണ്ടു കൈകളിലുമായി ഇടാൻ തക്കവണ്ണം പല ഡിസൈനുകളിലുള്ള പതിനാല് കാപ്പുവളകൾ. പാലക്കാടൻ ഡിസൈനിലുള്ള തളവളകളും, റൂബി കല്ലുകൾ വെച്ച പാലക്കാ വളകളും അതിലുണ്ടായിരുന്നു.

എല്ലാം കൂടി അവൾക്ക് വേണ്ട ആഭരണങ്ങൾ മുഴുവൻ എടുത്തു കഴിഞ്ഞപ്പോൾ സെയിൽസ്മാൻ ബില്ലിന്റെ കണക്കുകൾ കൂട്ടാൻ തുടങ്ങി.

"എല്ലാം കൂടി കറക്റ്റ് നാല്പതു പവൻ വരും സാർ. മേക്കിങ് ചാർജ് എല്ലാം കൂടി ചേർത്ത്..."

അയാൾ തുക പറയാൻ തുടങ്ങിയപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു.

"തുക എത്രയാണെന്ന് വെച്ചാൽ ഞാൻ കൗണ്ടറിൽ പേ ചെയ്തോളാം"

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.

നാല്പതു പവൻ സ്വർണ്ണം! അത് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് അത് വലിയൊരു സ്വപ്നമായിരുന്നു.

ചേച്ചി ഒന്നും മിണ്ടാതെ വന്ന്

💬 Comments

View all comments