0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

എന്റെ തോളിലേക്ക് ചാരി നിന്നു. അവൾക്കൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.

"എന്റെ മോനില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കല്യാണം എനിക്ക് സ്വപ്നം കാണാൻ കൂടി പറ്റില്ലായിരുന്നു..."

അമ്മ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

"ദേ സെന്റി എനിക്ക് തീരെ ഇഷ്ട്ടല്ലട്ടോ,"

ഞാൻ അമ്മയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"ഇതൊക്കെ എന്റെ കടമയല്ലേ അമ്മേ... എനിക്ക് എന്റെ ചേച്ചിയല്ലേ ഉള്ളൂ. അവൾ ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ, യാതൊരു കുറവുമില്ലാതെ തലയുയർത്തിത്തന്നെ നിൽക്കണം."

അതുകേട്ടപ്പോൾ അമ്മ എന്റെ നെറ്റിയിലൊരു ഉമ്മ തന്നു. ഇതൊക്കെ കണ്ട്, തികഞ്ഞ അഭിമാനത്തോടെ നിൽക്കുകയായിരുന്നു പാർവണ. സ്വന്തം കുടുംബത്തിന് വേണ്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന അവളുടെ ഭർത്താവിനെ വല്ലാത്തൊരു ആരാധനയോടെ അവൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ബില്ലും പേ ചെയ്ത്, ആ സ്വർണ്ണപ്പെട്ടി കാറിന്റെ ഡിക്കിയിലേക്ക് വെക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിന്റെ അനിർവചനീയമായ സമാധാനം എന്റെ ഹൃദയത്തിലുണ്ടായിരുന്നു….

പർച്ചേസിങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോൾ വല്ലാത്ത ക്ഷീണമുണ്ടായിരുന്നു എല്ലാവർക്കും. ഷോപ്പിംഗ് ബാഗുകളൊക്കെ മുകളിലത്തെ മുറിയിൽ ഭദ്രമായി വെച്ചതിന് ശേഷം ഞാൻ താഴേക്ക് വന്നു.

ഹാളിലെ സോഫയിലിരുന്ന് എടുത്ത സാരികളും സ്വർണ്ണത്തിന്റെ കണക്കുകളുമൊക്കെ ഒന്നുകൂടി നോക്കുകയായിരുന്നു അമ്മയും ചേച്ചിയും. അപ്പോഴേക്കും എല്ലാവർക്കും കുടിക്കാനായി തണുത്ത നാരങ്ങാവെള്ളവുമായി പാർവണ അങ്ങോട്ടേക്ക് വന്നു.

നാരങ്ങാവെള്ളം കുടിക്കുന്നതിനിടയിലാണ് കല്യാണം വിളിക്കുന്നതിന്റെ കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങിയത്.

"അമ്മേ, കല്യാണക്കത്ത് അടിക്കാൻ ഞാൻ നാളെ തന്നെപ്രസ്സിൽ ഏൽപ്പിക്കാം. മറ്റന്നാൾ ആകുമ്പോഴേക്കും കിട്ടും. അത് കിട്ടിയാൽ പിന്നെ നമുക്ക് എല്ലാവരെയും നേരിട്ട് പോയി വിളിച്ചു തുടങ്ങാം."

ഞാൻ ഗ്ലാസ്സ് ടേപ്പായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ടപ്പോൾ അമ്മ

💬 Comments

View all comments