0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ഓർമ്മവന്നതുപോലെ എന്നോട് പറഞ്ഞു

"എടാ ആദീ... കത്ത് കിട്ടണവരെ നിക്കണ്ട. സച്ചു ഗൾഫിലല്ലേ, അവനോട് നീ ഇപ്പൊത്തന്നെ വിളിച്ചു പറയണം. അവര് ജോലി ചെയ്യുന്ന കമ്പനിയിൽ മുന്നേക്കൂട്ടി ലീവ് ചോദിച്ചാലല്ലേ അവന് കല്യാണത്തിന് ഇങ്ങോട്ട് വരാൻ പറ്റൂ. അവിടുത്തെ അവസ്ഥ നിനക്കറിയാവുന്നതല്ലേ."

"അത് ഞാൻ ഇന്നലെത്തന്നെ സച്ചുചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു അമ്മേ,"

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"കല്യാണത്തിന്റെ ഡേറ്റ് ചേട്ടന് അറിയാം ഞാൻ പറഞ്ഞിരുന്നു. ഒരു പത്തു ദിവസം കഴിഞ്ഞാൽ ലീവ് എടുത്ത് നാട്ടിലേക്ക് വരുമെന്നാ പറഞ്ഞത്."

"അത് നന്നായി,"

അമ്മയ്ക്ക് വലിയ സമാധാനമായി.

"പിന്നെ അനഘയുടെ അച്ഛന്റെ തറവാട്ടിലുള്ളവരെയും നമ്മുടെ അടുത്ത ബന്ധുക്കളെയുമൊക്കെ നേരിട്ട് തന്നെ പോയി വിളിക്കണം. നാട്ടുകാരെയും പരിചയക്കാരെയുമൊക്കെ വിളിക്കാനുള്ള ലിസ്റ്റ് നമുക്ക് നാളെത്തന്നെ ഇരുന്ന് തയ്യാറാക്കാം. ആരെയും വിട്ടുപോകരുത്."

"അതൊക്കെ നമുക്ക് കറക്റ്റ് ആയിട്ട് ചെയ്യാം അമ്മേ. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ. എന്തായാലും ഇന്നത്തെ ഈ ഓട്ടത്തിന്റെ ക്ഷീണം മാറ്റട്ടെ,"

ഞാൻ പറഞ്ഞു.

കല്യാണത്തിന്റെ ഓരോ ചെറിയ കാര്യങ്ങളും പ്ലാൻ ചെയ്യുന്ന ആ സംസാരം ഏറെനേരം നീണ്ടുനിന്നു. ഒരുപാട് നാളുകൾക്ക് ശേഷം ആ വീടിന്റെ അകത്തളങ്ങളിൽ യാതൊരു ടെൻഷനുമില്ലാത്ത, വലിയൊരു സന്തോഷത്തിന്റെ വർത്തമാനങ്ങൾ നിറഞ്ഞുനിൽക്കുകയായിരുന്നു.

രാത്രി വൈകിയതുകൊണ്ട് വേറെയൊന്നും ഉണ്ടാക്കാൻ നിൽക്കാതെ, ഉച്ചയ്ക്ക് ബാക്കിവന്ന കറികളും ചോറും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. പകൽ മുഴുവൻ നടന്നതിന്റെയും വലിയൊരു പർച്ചേസിങ് കഴിഞ്ഞതിന്റെയും ആയാസം എല്ലാവരുടെയും ശരീരത്തിലുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ അത്താഴം കഴിഞ്ഞ പാടെ എല്ലാവരും ഉറങ്ങാനായി മുറികളിലേക്ക് പോയി……

*****

രണ്ടു ദിവസങ്ങൾക്കു ശേഷം പ്രസ്സിൽ നിന്നും കല്യാണക്കത്ത് അച്ചടിച്ചു കിട്ടിയപ്പോൾ

💬 Comments

View all comments