Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
വല്ലാത്തൊരു സന്തോഷമായിരുന്നു മനസ്സിൽ. പുത്തൻ അച്ചടിയുടെ മണം മാറാത്ത ആ കത്തിൽ, അരവിന്ദിന്റെ പേരിനൊപ്പം എന്റെ ചേച്ചിയുടെ പേരും ചേർത്ത് ആദ്യമായി വായിച്ചപ്പോൾ ഒരുപാട് കാലത്തെ ഒരു വലിയ കാത്തിരിപ്പ് സഫലമായതിന്റെ സമാധാനം എനിക്ക്
അനുഭവപ്പെട്ടു. കത്തുമായി നേരെ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ, നിറകണ്ണുകളോടെ ആ കത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അമ്മ പ്രാർത്ഥിക്കുകയായിരുന്നു. അച്ഛനില്ലാത്ത ആ വീട്ടിൽ, എന്റെ ചേച്ചിയുടെ വലിയൊരു സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ നിറവ് ആ പ്രാർത്ഥനയിലുണ്ടായിരുന്നു.
ആദ്യത്തെ കത്ത് അച്ഛന്റെ തറവാട്ടിൽ കൊണ്ടുപോയി കൊടുക്കണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നു. ഉച്ചതിരിഞ്ഞ് അമ്മയെയും കൂട്ടി ഞാൻ അച്ഛന്റെ തറവാട്ടിലേക്ക് തിരിച്ചു. അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന ആ പഴയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യത തോന്നിയിരുന്നു.
മകളുടെ കല്യാണക്കത്തുമായി സ്വന്തം തറവാട്ടിലേക്ക് കയറിച്ചെല്ലാൻ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചുപോയ നിമിഷം. എങ്കിലും, ഒരു മകന്റെ ഉത്തരവാദിത്തത്തോടെ തറവാട്ടിലെ കാരണവന്മാർക്ക് മുന്നിൽ ആ കത്ത് നീട്ടുമ്പോൾ, എന്നെ നോക്കിനിന്ന അമ്മയുടെ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലിയൊരു അഭിമാനം ഞാൻ കണ്ടിരുന്നു.
അച്ഛന്റെ അഭാവം ഒട്ടും അറിയിക്കാതെ, ഒരു കുടുംബനാഥന്റെ സ്ഥാനത്തുനിന്ന് ഞാൻ ആ ബാധ്യതകൾ ഏറ്റെടുക്കുന്നത് കണ്ടപ്പോൾ തറവാട്ടിലുള്ളവർക്കും വലിയ സന്തോഷമായിരുന്നു. യാതൊരു സങ്കടങ്ങളുടെയും നിഴൽ വീഴാതെ ആ ചടങ്ങുകൾ പൂർത്തിയാക്കി ഞങ്ങൾ അവിടെനിന്നും ഇറങ്ങി.
ബന്ധുക്കളെയെല്ലാം കല്യാണം വിളിച്ച് തിരികെ മടങ്ങുമ്പോൾ, എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് സച്ചുച്ചേട്ടനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ചേട്ടൻ ഗൾഫിൽ നിന്നും വരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്.
കാലം എത്ര വേഗമാണ് കടന്നുപോകുന്നതെന്ന് ഞാൻ വെറുതെ ഓർത്തുപോയി. സച്ചുച്ചേട്ടന്റെ
💬 Comments
View all comments