0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

അനഘ ചേച്ചിയുടെ മുഖത്ത് അപ്പോഴേക്കും വല്ലാത്തൊരു മ്ലാനത പടർന്നിരുന്നു.

മുറ്റത്ത് അരവിന്ദിന്റെ കാർ സ്റ്റാർട്ട് ചെയ്ത് കിടപ്പുണ്ട്. യാത്രപറയാനായി ആദ്യം അമ്മയുടെ അടുത്തേക്ക് ചെന്ന ചേച്ചി, യാതൊരു നിയന്ത്രണവുമില്ലാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

" അമ്മേ..."

ചേച്ചി വിതുമ്പി.

"നീ ആഗ്രഹിച്ച ജീവിതത്തിലേക്കല്ലേ പോവുന്നത്. സമാധാനമായിട്ട് പോയിട്ട് വാ..."

സ്വന്തം കണ്ണീർ മറച്ചുപിടിച്ച് അമ്മ അവളെ ആശ്വസിപ്പിച്ചു.

പിന്നെ ചേച്ചി എന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. എന്റെ നെഞ്ചിലേക്ക് വീണ് അവൾ ഇറുകെ കെട്ടിപ്പിടിച്ചു.

ഞാൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് വളരെ ശാന്തമായി പറഞ്ഞു.

"അച്ഛന്റെ സ്ഥാനത്ത് നിന്ന് നിന്നെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോ എനിക്ക് സങ്കടമല്ല, അഭിമാനമാ. കരയാതെ പോയിട്ട് വാടീ..."

ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു. അതിനുശേഷം അവൾ തിരിഞ്ഞത് പാർവണയുടെ അടുത്തേക്കാണ്.

"എന്റെ ആദിയെയും അമ്മയെയും നീ പൊന്നുപോലെ നോക്കണം ട്ടോ..."

ചേച്ചി കരഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു.

പാർവണയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൾ ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

"എന്റെ ചേച്ചി കുട്ടി ഇങ്ങനെ കരയാതെ... ചേച്ചിക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം. ഞാൻ കാത്തിരിക്കും ചേച്ചി വരുന്നതും നോക്കി. സന്തോഷമായിട്ട് പോയിട്ട് വാ ചേച്ചീ..."

അരവിന്ദ് വന്ന് എല്ലാവരോടും യാത്ര ചോദിച്ച് കാറിലേക്ക് കയറി. ചേച്ചിയും നിറകണ്ണുകളോടെ വണ്ടിയിലേക്ക് കയറി. കാർ മെല്ലെ മുന്നോട്ടെടുത്തപ്പോൾ, ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈവീശുന്ന ചേച്ചിയുടെ മുഖത്ത് ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് പടിയിറങ്ങുന്നതിന്റെ സകല സങ്കടങ്ങളും ഉണ്ടായിരുന്നു.

കാർ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ പാർവണയുടെ കയ്യിൽ മുറുകെ പിടിച്ച് അവിടെത്തന്നെ

💬 Comments

View all comments