Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
ആ വലിയ തൂണിന്റെ മറവിലേക്ക് ചേർത്തുനിർത്തി.
"ആദീ... എന്താ ഈ കാണിക്കണ? അവിടെ എല്ലാവരും എന്നെ അന്വേഷിക്കുന്നുണ്ടാവും, വിട്..."
അവൾ ചുറ്റും നോക്കി പതിയെ പറഞ്ഞു.
"അന്വേഷിക്കട്ടെ..."
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
"നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓടിനടന്നാൽ എൻ്റെ കണ്ണ് എങ്ങനെയാ വെറുതെ ഇരിക്കുക?"
അതുകേട്ടതും അവളുടെ കവിളുകളിൽ നാണം പൂത്തു.
" ആദി മുഹൂർത്തിനു സമയം ആയ്യി വേഗം മണ്ഡപത്തിലേക്ക് വാ..."
എന്റെ കയ്യിൽ നിന്നും പതുക്കെ കുതറിമാറി, ഒരു കുസൃതിച്ചിരിയോടെ അവൾ വേഗം നടന്നുപോയി. അവളുടെ ആ നാണവും ചിരിയും എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിർമ നിറച്ചിരുന്നു.
കൃത്യം പത്തരയ്ക്കായിരുന്നു മുഹൂർത്തം. നാദസ്വരത്തിന്റെ ശബ്ദം ഉച്ചത്തിലായി. കെട്ടിപ്പൊക്കിയ വലിയ മണ്ഡപത്തിൽ പൂക്കൾ കൊണ്ട് തീർത്ത അലങ്കാരങ്ങൾക്കിടയിൽ അരവിന്ദ് കാത്തിരിപ്പുണ്ടായിരുന്നു. ഇളം പച്ചനിറമുള്ള പട്ടുസാരിയണിഞ്ഞ്, സർവ്വാഭരണവിഭൂഷിതയായി, പൂത്താലമേന്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ അനഘ ചേച്ചി മണ്ഡപത്തിലേക്ക് നടന്നു കയറി.
ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു പ്രകാശമുണ്ടായിരുന്നു. മണ്ഡപത്തിൽ അരവിന്ദിന് വലത്തുവശത്തായി ചേച്ചി ഇരുന്നപ്പോൾ, അച്ഛൻ്റെ സ്ഥാനത്തുനിന്ന് പൂജിച്ച താലിമാല ഞാൻ അരവിന്ദിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു.
അവൻ ആ മാല അനഘ ചേച്ചിയുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ, നാദസ്വരത്തിന്റെ മേളങ്ങൾക്കൊപ്പം അവിടെ കൂടിനിന്നവരാകെ പൂക്കൾ വർഷിച്ചു. ഞാൻ തിരിഞ്ഞ് അമ്മയെ നോക്കി. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അമ്മയുടെ അടുത്തായി നിന്നുകൊണ്ട് എന്നെത്തന്നെ നോക്കുകയായിരുന്നു പാർവണ. ഒരു സഹോദരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം ഞാൻ പൂർത്തിയാക്കിയതിന്റെ വലിയൊരു അഭിമാനം അവളുടെ നോട്ടത്തിലുണ്ടായിരുന്നു.
സദ്യയും ഫോട്ടോയെടുപ്പുമെല്ലാം കഴിഞ്ഞ്, ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അവർക്ക് ഇറങ്ങാനുള്ള സമയമായത്. അതുവരെ ചിരിച്ചുനടന്ന
💬 Comments
View all comments