Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
സ്വപ്നങ്ങളുമായി കണ്ണീർ തുടച്ചുമാറ്റി ചേച്ചി ഉറങ്ങാനായി പതുക്കെ മുകളിലേക്ക് നടന്നു. വരാനിരിക്കുന്ന പുതിയ പുലരിക്ക് വല്ലാത്തൊരു ശോഭയുണ്ടായിരിക്കുമെന്ന് എൻ്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു…..
*************
കല്യാണമണ്ഡപത്തിൽ അതിരാവിലെ തന്നെ വല്ലാത്തൊരു ഉത്സവപ്രതീതിയായിരുന്നു. കുരുത്തോലകളും വാഴപ്പിണ്ടിയും വെച്ചലങ്കരിച്ച വലിയ പ്രവേശനകവാടം. എങ്ങും നാദസ്വരത്തിന്റെ മംഗളകരമായ ശബ്ദവും, മുല്ലപ്പൂവിന്റെയും ചന്ദനത്തിരികളുടെയും സുഗന്ധവും നിറഞ്ഞുനിന്നു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും കുശലാന്വേഷണങ്ങളും, ഓടിനടക്കുന്ന കുട്ടികളുടെ ബഹളങ്ങളുമൊക്കെയായി ആ കല്യാണമണ്ഡപത്തിന് ശരിക്കുമൊരു ജീവൻ വെച്ചിരുന്നു.
രാവിലെ ഒൻപതുമണിയോടെയാണ് ഇന്ദ്രനീലത്തിൽ നിന്നുമുള്ള അതിഥികൾ എത്തിയത്. ഗേറ്റിൽ വാഹനങ്ങൾ വന്നുനിന്നത് കണ്ടതും തിരക്കുകൾ മാറ്റിവെച്ച് ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു.
പാർവണയുടെ അമ്മ ഭദ്രാമ്മയും, കൂടെ സാവിത്രി അമ്മായിയും രമ അമ്മായിയും വലിയമ്മാവനും ചെറിയമ്മാവനുമെല്ലാം ഉണ്ടായിരുന്നു. അമ്മ വലിയ സന്തോഷത്തോടെ അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി.
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടപ്പോൾ പാർവണ ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീണു. ഭദ്രാമ്മ വലിയ വാത്സല്യത്തോടെ അവളുടെ നെറ്റിയിലൊരു ഉമ്മ നൽകി.
ആ വലിയ തറവാട്ടിലെ കുടുംബം കൂടി വന്നതോടെ ആ കല്യാണമണ്ഡപത്തിന് വല്ലാത്തൊരു പൂർണ്ണത വന്നിരുന്നു.
വന്ന അതിഥികൾക്കെല്ലാം കുടിക്കാൻ ജ്യൂസും മറ്റും കൊടുക്കുന്നതിനിടയിലാണ് ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഒരു കടുംചുവപ്പ് നിറമുള്ള കാഞ്ചീപുരം സാരിയിൽ, മുടിയിൽ നിറയെ മുല്ലപ്പൂവും വെച്ച് ശരിക്കുമൊരു കാട്ടുദേവതയെപ്പോലെ അവൾ ആ മണ്ഡപത്തിൽ ഓടിനടക്കുകയാണ്.
ഡൈനിങ് ഹാളിന്റെ ചെറിയൊരു ഇടനാഴിയിലൂടെ അവൾ വേഗത്തിൽ നടന്നുപോകുമ്പോൾ ഞാൻ പതുക്കെ അവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു.
പെട്ടെന്നുള്ള പിടുത്തത്തിൽ അവളൊന്ന് ഞെട്ടിയെങ്കിലും, എന്നെ കണ്ടതും ആ മുഖത്ത് നേരിയൊരു പരിഭ്രമം വന്നു. ഞാൻ പതുക്കെ അവളെ
💬 Comments
View all comments