0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ഗേറ്റിൽ വന്ന് നിന്നപ്പോൾ തന്നെ ഞാൻ വല്ലാതെ വിയർത്തിരുന്നു.

ബൈക്കിന്റെ ഹോൺ അടിച്ചതും ഉമ്മറത്തെ വാതിൽ തുറന്ന് അമ്മ പുറത്തേക്ക് വന്നു. ബൈക്ക് ഒതുക്കിവെച്ച് വിയർപ്പു തുടച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറുമ്പോഴാണ് ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയത്.

പതിവില്ലാത്തവിധം വല്ലാത്തൊരു കള്ളച്ചിരി ആ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു.

"എന്താടാ... ഇന്ന് ഉച്ചക്ക് തന്നെ വന്നോ?"

അമ്മ ആ ചിരി ഒളിപ്പിച്ചുപിടിച്ചുകൊണ്ട് ചോദിച്ചു.

"ഓഫീസിൽ വലിയ തിരക്കൊന്നുമില്ല അമ്മേ. പുതിയ വർക്കുകൾ ഒന്നും വന്നിട്ടില്ല. അതുകൊണ്ട് ഞാൻ ഹാഫ് ഡേ ലീവ് എടുത്ത് പോന്നു,"

ഷൂസ് അഴിച്ചുമാറ്റി അകത്തേക്ക് കയറുന്നതിനിടയിൽ ഞാൻ പറഞ്ഞു.

ഹാളിലെ സോഫയിലേക്ക് വലിയൊരു തളർച്ചയോടെ ഇരിക്കുമ്പോൾ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.

"അവളെവിടെ അമ്മേ?"

ഞാൻ ചോദിച്ചു.

"അവൾക്ക് നല്ല സുഖമില്ലടാ... മോളിലത്തെ റൂമിൽ കിടപ്പുണ്ട്."

അത് പറയുമ്പോഴും അമ്മയുടെ മുഖത്ത് ആ വലിയ ചിരിയുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു.

"വയ്യായെന്നോ? ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ അവൾക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.”

എന്റെയുള്ളിൽ ചെറിയൊരു ആധി തോന്നി. ഞാൻ വീണ്ടും അമ്മയെ നോക്കി.

"അല്ല, അവൾക്ക് വയ്യെന്ന് പറഞ്ഞിട്ട് അമ്മയെന്തിനാ ഇങ്ങനെ ചിരിക്കുന്നത്?"

അമ്മ മറുപടിയൊന്നും പറയാതെ വീണ്ടും ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. എനിക്കെന്തോ പന്തികേട് തോന്നി. ഞാൻ വേഗം പടവുകൾ കയറി മുകളിലത്തെ മുറിയിലേക്ക് പോയി.

വാതിൽ പതുക്കെ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ജനലിലെ കർട്ടനുകൾ എല്ലാം ഇട്ടിട്ടുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിൽ, കട്ടിലിൽ പുതപ്പ് പകുതി പുതച്ച് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു എൻ്റെ പാർവണ.

എന്റെ നെഞ്ചിടിപ്പൊന്ന് കൂടി. ഞാൻ വേഗം കട്ടിലിനരികിലേക്ക് ചെന്ന്, താഴെ

💬 Comments

View all comments