0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

മുട്ടുകുത്തിയിരുന്ന് അവളുടെ നെറ്റിയിലേക്ക് കൈവെച്ചു നോക്കി. ഇല്ല, പനിയൊന്നുമില്ല. പിന്നെ ഇവൾക്കെന്താ പറ്റിയത്?.

എൻ്റെ സ്പർശനമറിഞ്ഞാകണം അവൾ പതുക്കെ കണ്ണുകൾ തുറന്നു. മുന്നിൽ എന്നെ കണ്ടതും ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.

"ആദീ... ഇതെന്താപ്പൊ ഉച്ചക്ക്?"

അവൾ ചോദിച്ചുകൊണ്ട് പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.

"കിടക്ക് പെണ്ണെ..."

ഞാൻ വാത്സല്യത്തോടെ അവളെ തടഞ്ഞു.

"നിനക്ക് വയ്യെന്ന് അമ്മ പറഞ്ഞു. എന്ത് പറ്റി? എന്താ ഒരു വല്ലായ്മ? ഹോസ്പിറ്റലിൽ പോണോ?"

എൻ്റെ സ്വരത്തിൽ അവളെക്കുറിച്ചുള്ള വല്ലാത്തൊരു ആവലാതിയുണ്ടായിരുന്നു.

എൻ്റെ ആ വെപ്രാളം കണ്ട് അവൾ എന്നെയൊന്ന് നോക്കി. എന്നിട്ട് ആ പഴയ കുസൃതിയോടെ ഒരു കള്ളച്ചിരി ചിരിച്ചു.

"ഏയ്... ഹോസ്പിറ്റലിൽ പോവാൻ പാകത്തിനുള്ള അസുഖം ഒന്നുല്ല്യ എനിക്ക്..."

അവളുടെ മൊഴിയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തൊരു നാണവും സന്തോഷവും ഒളിച്ചിരിപ്പുണ്ടായിരുന്നു.

എന്നിട്ട് അവൾ പതുക്കെ തലയിണയുടെ അടിയിലേക്ക് കൈയിട്ട് എന്തോ ഒന്ന് പുറത്തേക്ക് എടുത്തു. അത് എന്റെ കൈവെള്ളയിലേക്ക് വെച്ചുതരുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.

ഞാൻ എൻ്റെ കയ്യിലിരിക്കുന്ന ആ ചെറിയ ഉപകരണത്തിലേക്ക് നോക്കി. ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ്! അതിൽ തെളിഞ്ഞുനിൽക്കുന്ന ആ രണ്ട് ചുവന്ന വരകൾ കണ്ടപ്പോൾ എൻ്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയതുപോലെ എനിക്ക് തോന്നി.

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. എൻ്റെ പെണ്ണ്... എൻ്റെ ജീവന്റെ പാതി ഒരു അമ്മയാകാൻ പോകുന്നു! ഞാൻ ഒരു അച്ഛനാക്കാൻ പോകുന്നു!.

ആ ഒരൊറ്റ നിമിഷത്തിൽ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. സകല ലോകവും എനിക്ക് മുന്നിൽ നിശ്ചലമായതുപോലെ... പുറത്ത് പൊള്ളുന്ന ഉച്ചവെയിലാണെങ്കിലും, എന്റെ ഉള്ളിൽ

💬 Comments

View all comments