0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ലോകത്തെ ഏറ്റവും മനോഹരമായ ഒരു കുളിർമഴ പെയ്യുകയായിരുന്നു.

ഞാൻ ആ ടെസ്റ്റ് കിറ്റ് കട്ടിലിലേക്ക് വെച്ച്, കരഞ്ഞുകൊണ്ട് അവളുടെ നെറ്റിയിലേക്ക് എന്റെ നെറ്റി ചേർത്തുവെച്ചു. എന്റെ കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.

"എന്റെ മോളെ...."

ശബ്ദമിടറിക്കൊണ്ട് ഞാൻ വിളിച്ചു.

കൂടുതലെന്തെങ്കിലും പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾ എന്റെ കഴുത്തിലൂടെ ഇരുകൈകളും ചുറ്റി എന്നെ ഇറുകെ പുണർന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ഹൃദയമിടിപ്പുകൾ ആ മുറിക്കുള്ളിൽ ഒരു പുതിയ ജീവൻ്റെ തുടിപ്പായി മാറുകയായിരുന്നു.

ജീവിതത്തിൽ ഒരു പുരുഷന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം എൻ്റെ കൈകളിൽ തന്ന അവളെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ, സകല ദൈവങ്ങൾക്കും ഞാൻ നന്ദി പറയുകയായിരുന്നു.

ആ മുറിക്കുള്ളിലെ ആനന്ദക്കണ്ണീരിനും കെട്ടിപ്പിടുത്തങ്ങൾക്കും ശേഷം, എന്റെ ഹൃദയമിടിപ്പ് അപ്പോഴും സാധാരണ നിലയിലായിരുന്നില്ല. എന്നെ അച്ഛാന്ന് വിളിക്കാൻ ഒരു ജീവൻ അവളിൽ തുടിക്കുന്നുണ്ടെന്ന സത്യം ഓരോ നിമിഷവും എന്നിൽ വല്ലാത്തൊരു ലഹരി നിറയ്ക്കുകയായിരുന്നു.

ഞാൻ അവളുടെ കവിളിലെ കണ്ണുനീർതുടച്ചുമാറ്റി, പതുക്കെ അവളെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ചു.

"വാ... നമുക്ക് താഴേക്ക് പോകാം,..."

ഞാൻ വാത്സല്യത്തോടെ പറഞ്ഞു.

അവൾ സമ്മതമെന്നോണം തലയാട്ടി. റൂമിന് പുറത്തിറങ്ങി കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ എൻ്റെയുള്ളിൽ വല്ലാത്തൊരു ജാഗ്രതയായിരുന്നു. പടവുകൾ ഇറങ്ങുമ്പോൾ അവൾ എങ്ങാനും തെന്നി വീഴുമോ എന്ന പേടിയിൽ ഞാൻ അവളുടെ വലതുകൈ എന്റെ കൈക്കുള്ളിൽ മുറുകെ പിടിച്ചു.

മറ്റേ കൈ വളരെ കരുതലോടെ അവളുടെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ചു.

ഓരോ പടിയും വളരെ സാവധാനത്തിലാണ് ഞാൻ അവളെക്കൊണ്ട് ഇറക്കിച്ചത്.

എന്റെ ഈ വെപ്രാളവും അമിതശ്രദ്ധയും കണ്ടപ്പോൾ അവൾക്കൊരു ചിരിവന്നു. അവൾ പടവുകളിൽ നിന്നുക്കൊണ്ട് എന്നെ

💬 Comments

View all comments