0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

നോക്കി.

"ആദീ... എന്ത്ന്ന ഈ കാണിക്കണേ? എനിക്ക് കുഴപ്പമൊന്നുല്യ, ഞാൻ നടന്നോളാം. ആദിയിപ്പൊ എന്നെ ഒരു സ്ഫടികപ്പാത്രം കൊണ്ടുപോവണ പോലെയാണല്ലോ പിടിച്ചേക്കണേ..."

അവൾ ആ പഴയ പാലക്കാടൻ കുസൃതിയോടെ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.

"സ്ഫടികപ്പാത്രത്തേക്കാൾ വിലയുണ്ടിപ്പോ എന്റെ പെണ്ണിന്,"

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തിൽ, എന്നാൽ അതിലേറെ സ്നേഹത്തോടെ പറഞ്ഞു.

"നീ വെറുതെ സംസാരിക്കാതെ, എന്റെ കൂടെ പതുക്കെ കാല് വെച്ച് ഇറങ്ങാൻ നോക്ക്."

എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ മുഖത്തെ കുസൃതി മാറി അവിടെ നാണവും സന്തോഷവും വന്നുനിറഞ്ഞു. സ്വന്തം ഭർത്താവ് നൽകുന്ന ഈ കരുതലിന്റെ മാധുര്യം ആസ്വദിച്ചുകൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നുനിന്നു പടവുകൾ ഇറങ്ങി.

താഴെ ഹാളിലെത്തിയപ്പോൾ അമ്മ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. മുഖത്ത് വലിയൊരു വാത്സല്യവും ആ പഴയ കുസൃതിച്ചിരിയും അപ്പോഴുമുണ്ടായിരുന്നു. ഞങ്ങൾ താഴെ എത്തിയതും അമ്മ എന്റെ മുഖത്തേക്ക് നോക്കി.

"എന്താടാ... ഇപ്പോ മനസ്സിലായോ നിനക്ക് നിൻ്റെ പെണ്ണിന്റെ അസുഖം എന്താണെന്ന്?"

അമ്മ ചോദിച്ചപ്പോൾ ആ ശബ്ദത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലിയൊരു ആഹ്ലാദമുണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു.

"അമ്മയ്ക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നിട്ടും എന്നോട് പറഞ്ഞില്ലല്ലോ..."

ഞാൻ ചെറിയൊരു പരിഭവത്തോടെ ചോദിച്ചു.

"അതവൾക്ക് തന്നെ നിന്നോട് പറയണം എന്ന് വലിയ ആഗ്രഹമായിരുന്നു. ഞാൻ പറഞ്ഞാൽ പിന്നെ അതിലെന്താ ഒരു രസം?"

എന്ന് പറഞ്ഞ് അമ്മ വേഗം വന്ന് പാർവണയെ നെഞ്ചോട് ചേർത്തുപിടിച്ചു. ആ നെറുകയിലും കവിളിലും അമ്മ ഒരുപാട് തവണ ഉമ്മവെച്ചു.

"എന്റെ മോള് ഈ വീടിന്റെ വലിയൊരു സ്വപ്നമാ

💬 Comments

View all comments