Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
ഇപ്പൊ സാധിച്ചു തന്നത്..."
അമ്മയുടെ ശബ്ദം സന്തോഷം കൊണ്ട് നേരിയ തോതിൽ ഇടറുന്നുണ്ടായിരുന്നു.
"അമ്മേ..."
അവൾ നാണത്തോടെ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു.
അമ്മയുടെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന എൻ്റെ പാർവണ. നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച നോക്കിനിൽക്കുമ്പോൾ, ജീവിതം ഇതിലും മനോഹരമായി എങ്ങനെയാണ് എന്നെ അനുഗ്രഹിക്കുക എന്ന് ഞാൻ വെറുതെ ഓർത്തുപോയി.
പുറത്ത് പൊള്ളുന്ന ഉച്ചവെയിലാണെങ്കിലും, ആ വീടിന്റെ അകത്തളങ്ങളിൽ വരാനിരിക്കുന്ന ഒരു കുഞ്ഞിക്കാലുകളുടെ കിലുക്കം എനിക്ക് ഇപ്പോഴേ കേൾക്കാമായിരുന്നു…
**********
ഗർഭകാലത്തിന്റെ ആദ്യമാസങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇതുവരെയില്ലാത്ത വല്ലാത്തൊരു താളം കൊണ്ടുവന്നിരുന്നു. ദിവസങ്ങൾ കടന്നുപോകുന്തോറും അവളിൽ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങളും ഞാൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്.
ഓഫീസിലെ തിരക്കുകൾക്കിടയിലും എൻ്റെ മനസ്സ് മുഴുവൻ വീട്ടിലായിരുന്നു. കൊച്ചുകൊച്ചു കുറുമ്പുകളും വാശികളുമായി അവൾ ശരിക്കുമൊരു കുട്ടിയായി മാറുകയായിരുന്നു.
അച്ഛനാകാൻ പോകുന്നതിന്റെ വലിയൊരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നെങ്കിലും, എൻ്റെ കണ്ണിൽ അവൾ അപ്പോഴും ഞാൻ കാത്തുസൂക്ഷിക്കേണ്ട ഒരു കൊച്ചുകുട്ടിയായിരുന്നു. അനഘ ചേച്ചി ഇത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം പങ്കുവച്ചു ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടന്നും പറഞ്ഞു.
അന്ന് രാത്രി. അത്താഴമൊക്കെ കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു ഞങ്ങൾ. ജനലിലൂടെ വരുന്ന ഇളംകാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരിക്കിടക്കുകയായിരുന്നു അവൾ.
അവളുടെ കാലുകൾ എന്റെ മടിയിലേക്ക് വെച്ച് ഞാൻ വളരെ പതുക്കെ തടവിക്കൊടുക്കുകയായിരുന്നു. പകൽ മുഴുവനുണ്ടായിരുന്ന ക്ഷീണം മാറി, അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
"ആദീ... മതി, കൈ കഴക്കില്ലേ..."
അവൾ പതുക്കെ കണ്ണുകൾ പാതി തുറന്ന് പറഞ്ഞു.
"എനിക്ക് ഒരു കുഴപ്പവും ഇല്ല..."
ഞാൻ കുസൃതിയോടെ അവളുടെ
💬 Comments
View all comments