0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

കാലിൽ ചെറുതായി ഒന്ന് പിച്ചി.

"അയ്യോ... നോവുന്നു മനുഷ്യ..."

അവൾ ചിണുങ്ങിക്കൊണ്ട് കാല് വലിക്കാൻ നോക്കി.

"ഇനി കുറച്ചു മാസങ്ങൾ കൂടി കഴിയുമ്പോ കാണാം ഈ കുറുമ്പൊക്കെ. വയറൊക്കെ വലുതായി, അനങ്ങാൻ വയ്യാണ്ടിരിക്കുമ്പോ..."

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു.

അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു. അവളുടെ മുടിയിലെ ഷാംപൂവിന്റെ നേർത്ത ഗന്ധം എന്നിലേക്ക് പടർന്നു. എന്റെ ഒരു കൈ അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു.

"ആദീ... ആദിക്ക് ആരാ വേണ്ടേ? ആൺകുട്ടിയാണോ അതോ പെൺകുട്ടിയാണോ?"

എന്റെ ഷർട്ടിന്റെ ബട്ടൺസിൽ വിരലുകൾ കൊണ്ട് വെറുതെ വരച്ചുകൊണ്ട് അവൾ ചോദിച്ചു.

"എനിക്ക് നിന്നെപ്പോലെ കുറുമ്പുള്ള, ഈ വലിയ ഇളം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെ മതി,"

ഞാൻ അവളുടെ മൂക്കിലൊന്ന് പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

"ഏയ്... എനിക്കൊരു ആൺകുട്ടിയെ മതി,"

അവൾ ചുണ്ടുകോട്ടി ചെറിയൊരു വാശിയോടെ പറഞ്ഞു.

"ആദിയെപ്പോലെ എപ്പോഴും എന്നെ ചേർത്തുപിടിക്കാൻ, എനിക്ക് കാവലായിട്ട് ഒരാൾ കൂടെ..."

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് മുൻപ് നടന്നൊരു കാര്യമാണ്. ഇന്ദ്രനീലത്തിലെ ആ കുളപ്പുരയുടെ കരിങ്കൽപ്പടവുകളിൽ ഞങ്ങൾ ഒരുമിച്ചിരുന്ന ആ സായാഹ്നം.

അന്ന് കാറ്റിൽ പറന്ന മുടിയിഴകളൊതുക്കി, കുളത്തിലെ പച്ചവെള്ളത്തിലേക്ക് നോക്കി അവൾ എന്നോട് പറഞ്ഞിരുന്നു.

"നാളെ നമ്മൾക്ക് ഒരു കുഞ്ഞുണ്ടാവുകയാണെങ്കിൽ, അതൊരു ആൺകുട്ടിയാണെങ്കിൽ... അവന് 'ഋത്വിക്' എന്ന് പേരിടണം."

അന്ന് അതൊരു വെറും ആഗ്രഹമായി അവളത് പറയുമ്പോൾ ആ മുഖത്തുണ്ടായിരുന്ന നാണവും പ്രതീക്ഷയും ഞാൻ ഓർത്തു. ഒരു സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ വല്ലാത്തൊരു വിസ്മയമായിരുന്നു എന്റെ മനസ്സിൽ.

"എന്താ ആദീ... എന്ത് ആലോചിക്കാ?"

അവളുടെ ചോദ്യം എന്നെ

💬 Comments

View all comments