Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
വീണ്ടും ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നു.
"ഒന്നുമില്ല... തറവാട്ടിലെ കുളക്കടവിൽ വെച്ച് അന്ന് നീ പറഞ്ഞ ആ പേര് ഞാൻ ഓർക്കുകയായിരുന്നു. ഋത്വിക്..."
ഞാൻ വളരെ പതുക്കെ, ആർദ്രമായി പറഞ്ഞു.
അതുകേട്ടപ്പോൾ അവൾ അത്ഭുതത്തോടെ മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.
"ആദി അതൊക്കെ ഇപ്പോഴും ഓർത്തു വെച്ചിട്ടുണ്ടോ?"
"പിന്നില്ലാതെ... നീ പറയുന്ന ഓരോ അക്ഷരവും ഈ നെഞ്ചിലല്ലേടി ഞാൻ കുറിച്ചുവെക്കുന്നത്,"
ഞാൻ അവളെ ഒന്നുകൂടി ഇറുകെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
"നമ്മുടെ ഋത്വിക്കിനെക്കാണാൻ ഞാൻ നിന്നെപ്പോലെ തന്നെ കാത്തിരിക്കുവാ."
അവൾ സന്തോഷം കൊണ്ട് എൻ്റെ ഷർട്ടിൽ മുഖമമർത്തി. ആ മുറിക്കുള്ളിലെ നിശബ്ദതയിൽ, അവളെന്നെ കൂടുതൽ ചേർത്തുപിടിക്കുന്നത് എനിക്കറിയാമായിരുന്നു.
"എനിക്കെന്റെ ആദിയെ ജീവനാ..."
അവളുടെ ആ വാക്കുകൾ ആ രാത്രിയിലെ കാറ്റിനേക്കാൾ വലിയൊരു കുളിർമയായി എൻ്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയായിരുന്നു. എനിക്കായി മാത്രം ജനിച്ചവൾ, ഇപ്പോൾ എനിക്കൊരു കുഞ്ഞിനെ സമ്മാനിക്കാൻ പോകുന്നു.
ഇതിലും വലിയൊരു ഭാഗ്യം ഇനി ഈ ജന്മത്തിൽ എനിക്ക് കിട്ടാനില്ലെന്ന് എൻ്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. പരസ്പരം താങ്ങായി, പുതിയൊരു ജീവന് കാവലായി ആ രാത്രിയുടെ ശാന്തതയിലേക്ക് ഞങ്ങൾ അലിഞ്ഞുചേർന്നു.
ദിവസങ്ങളും മാസങ്ങളും എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ഗർഭകാലം മൂന്നാം മാസത്തിലേക്ക് കടന്നതോടെ അവളുടെ മാറ്റങ്ങൾ കൂടുതൽ വ്യക്തമായിത്തുടങ്ങിയിരുന്നു. അന്ന് രാവിലെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയത് ആദ്യത്തെ പ്രധാനപ്പെട്ട സ്കാനിങ്ങിന് വേണ്ടിയായിരുന്നു.
സ്കാനിംഗ് റൂമിന് പുറത്ത് കാത്തിരിക്കുമ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നെഞ്ചിടിപ്പായിരുന്നു. പേര് വിളിച്ചതും ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.
മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, സ്കാനിംഗ് ബെഡിലേക്ക് കിടക്കുമ്പോൾ
💬 Comments
View all comments