0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

അങ്കിളിനോടും രേവതി ആന്റിയോടും ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്കും വരണമെന്ന് നിർബന്ധമായി പറഞ്ഞേൽപ്പിച്ചാണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്.

വന്നതിനേക്കാൾ വലിയൊരു സന്തോഷത്തോടെ, സ്വന്തം മകൾക്ക് ഏറ്റവും അനുയോജ്യമായൊരു വീടും കുടുംബവും കണ്ടെത്തിയതിന്റെ തികഞ്ഞ സംതൃപ്തിയോടെ അമ്മ കാറിന്റെ പിൻസീറ്റിലേക്ക് കയറി.

വലിയ ഇരുമ്പ് ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങുമ്പോൾ, മുറ്റത്ത് നിറഞ്ഞ ചിരിയോടെ കൈവീശിക്കാണിക്കുന്ന ആ അച്ഛനെയും അമ്മയെയും എനിക്ക് കാറിന്റെ മിററിലൂടെ കാണാമായിരുന്നു.

മടക്കയാത്രയിൽ പത്തനംതിട്ടയുടെ ഗ്രാമവഴികളിൽ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. പകലിന്റെ വെളിച്ചം പതിയെ ഇരുട്ടിന് വഴിമാറിയപ്പോൾ, കാറിലെ നേർത്ത പാട്ടുകൾക്കൊപ്പം പ്രകൃതിയും ഒരു മൗനത്തിലേക്ക് വീണു.

രാവിലെ മുതൽ തുടർച്ചയായി വണ്ടിയോടിച്ചതിന്റെ ക്ഷീണം എനിക്കുണ്ടായിരുന്നെങ്കിലും, മനസ്സിലെ ആഹ്ലാദം അതൊക്കെ മറികടക്കുന്നതായിരുന്നു. അമ്മയും പാർവണയും വല്ലാത്തൊരു സമാധാനത്തിൽ സീറ്റിലേക്ക് ചാരിക്കിടന്ന് മയങ്ങുന്നുണ്ടായിരുന്നു.

വരുന്ന വഴിക്ക് ഹൈവേയിലുള്ളൊരു ഹോട്ടലിൽ വണ്ടി നിർത്തി ഞങ്ങൾ രാത്രിഭക്ഷണം കഴിച്ചു.

വീട്ടിൽ എത്തുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. യാത്രയുടെ വല്ലാത്തൊരു ക്ഷീണത്തിലായിരുന്നു എല്ലാവരും. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് വേറെയൊന്നും ചെയ്യാൻ നിൽക്കാതെ ഞങ്ങൾ നേരെ ഉറങ്ങാനായി മുറികളിലേക്ക് പോയി.

തുടർച്ചയായുള്ള ഡ്രൈവിങ്ങിന്റെ സകല ക്ഷീണവും എന്റെ ശരീരത്തെ അപ്പോഴേക്കും വല്ലാതെ തളർത്തിയിരുന്നു. യാത്രയുടെ ആയാസം കൊണ്ട് എന്റെ പാർവണയും പകുതി മയക്കത്തിലായിരുന്നു.

വസ്ത്രം മാറി ലൈറ്റണച്ച് കട്ടിലിലേക്ക് വീണതും, ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി. എന്റെ ഇരുകൈകളും ആ നേർത്ത അരക്കെട്ടിലൂടെ ചുറ്റി അവളെ ഒന്നുകൂടി എന്നിലേക്ക് വലിച്ചടുപ്പിച്ചു.

ആ തണുത്ത രാത്രിയിലും എന്റെ നെഞ്ചിൽ പറ്റിചേർന്നുറങ്ങുന്ന അവളുടെ ശരീരത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു. എന്റെ സകല ക്ഷീണങ്ങളെയും

💬 Comments

View all comments