0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

അലിയിച്ചുകളയുന്ന അവളുടെ ആ ചൂടിലേക്ക് മുഖമമർത്തി, എന്റെ പെണ്ണിന്റെ മുടിയിലെ നേർത്ത ഗന്ധവും ശ്വസിച്ച് വലിയൊരു സമാധാനത്തോടെ ഞാനും ഉറക്കത്തിലേക്ക് വീണു.

രാവിലത്തെ ഇളംവെയിൽ ജനാലയിലൂടെ മുഖത്ത് വന്ന് വീണപ്പോഴാണ് ഞാൻ ഉണർന്നത്. ഇന്നലത്തെ യാത്രയുടെ ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നു. കണ്ണുതുറക്കുമ്പോൾ പാർവണ അടുത്തില്ലായിരുന്നു.

അവൾ നേരത്തെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴെ പോയിട്ടുണ്ടാകണം. ഞാൻ പതുക്കെ എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു.

ഹാളിലെ സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അമ്മ. എന്നെ കണ്ടതും പത്രം മടക്കിവെച്ചുകൊണ്ട് അമ്മ ചോദിച്ചു.

"ആദീ... നമ്മൾ ഇന്നലെ അവിടെനിന്ന് ഇറങ്ങിയപ്പോൾ അരവിന്ദിന്റെ ജാതകം അവർ തന്നിരുന്നല്ലോ, അതെവിടെയാ?"

അപ്പോഴാണ് ഞാൻ ആ കാര്യം ഓർക്കുന്നത്.

"അമ്മേ, അത് ഞാൻ ഇന്നലെ കാറിൽ വെച്ച് പാർവണയുടെ കയ്യിലാ കൊടുത്തത്. ഞാൻ അവളോട് ചോദിക്കാം..."

അപ്പോഴേക്കും രണ്ട് കപ്പിൽ ചൂട് ചായയുമായി പാർവണ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.

"ജാതകം എന്റെ കയ്യിലുണ്ടമ്മേ... ഇന്നലെ വന്ന പാടെ ഞാൻ അത് എന്റെ ബാഗില് ഭദ്രായിട്ട് വെച്ചിട്ട്ണ്ട്. ഞാൻ ഇപ്പൊത്തന്നെ എടുത്തു തരാം ട്ടോ,"

അവൾ ആ നാട്ടുഭാഷയുടെ കുസൃതിയോടെ ചായ ടീപ്പോയിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

"എന്നാ നീ അത് ഇങ്ങോട്ട് എടുത്തുവെച്ചോ മോളെ. ഇന്ന് വൈകുന്നേരം ഞാൻ എന്തായാലും അമ്പലത്തിൽ പോകുന്നുണ്ട്. അപ്പൊ അരവിന്ദിന്റെയും അനഘയുടെയും ജാതകം തിരുമേനിയെ ഏൽപ്പിച്ച് പൊരുത്തം നോക്കിക്കാമല്ലോ. എല്ലാം ഒത്തുവരികയാണെങ്കിൽ പിന്നെ ഒട്ടും വൈകിക്കേണ്ടല്ലോ."

അമ്മയുടെ വാക്കുകളിൽ വലിയൊരു ആവേശമുണ്ടായിരുന്നു.

ചായ കുടിക്കുന്നതിനിടയിൽ ഞാൻ ഫോണെടുത്ത് അനഘ ചേച്ചിയെ വിളിച്ചു. ഒരു റിങ്ങിനുള്ളിൽ തന്നെ കോൾ

💬 Comments

View all comments