Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
അറ്റൻഡ് ചെയ്തു.
"ആദീ... എടാ, ഞാൻ നിങ്ങളുടെ കോൾ കാത്തിരിക്കുവാരുന്നു. രാത്രി വിളിച്ചപ്പോൾ നിങ്ങളെല്ലാവരും നല്ല ഉറക്കക്ഷീണത്തിലാണെന്ന് മനസ്സിലായി, അതാ ഞാൻ പിന്നെ വിളിക്കാതെ ഇരുന്നത്. പറയെടാ... എന്തായി കാര്യങ്ങൾ? അവർക്കെന്തെങ്കിലും എതിർപ്പുണ്ടോ?"
ചേച്ചിയുടെ ആ വാക്കുകളിൽ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നതിന്റെ സകല വെപ്രാളവുമുണ്ടായിരുന്നു.
ഞാൻ ചിരിച്ചുകൊണ്ട് ഫോൺ സ്പീക്കറിലിട്ടു. എന്നിട്ട് വളരെ ശാന്തമായി പറഞ്ഞു.
"ഒന്നടങ്ങ് എന്റെ പൊന്നു ചേച്ചീ... നീ വിചാരിക്കുന്ന പോലെ ഒരു പ്രശ്നവുമില്ല അവിടെ.. ശേഖരൻ അങ്കിളിനും രേവതി ആന്റിക്കും ഈ കല്യാണത്തിന് പൂർണ്ണസമ്മതമാ.
എത്രയും പെട്ടെന്ന് കാര്യങ്ങൾ നടത്താമെന്നാ അവര് പറയുന്നേ..."
അതുകേട്ടതും മറുതലക്കൽ വലിയൊരു നിശബ്ദതയായിരുന്നു. പിന്നെ ഒരു വലിയ നെടുവീർപ്പോടെയുള്ള ചെറിയൊരു തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ഒരുപാട് നാളുകളായി മനസ്സിലടക്കിവെച്ച വലിയൊരു ഭാരം ഒറ്റയടിക്ക് അലിഞ്ഞില്ലാതാകുന്നതിന്റെ സമാധാനമായിരുന്നു ആ കണ്ണീരിൽ.
അമ്മ പെട്ടെന്ന് ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി.
"അനഘേ..."
അമ്മയുടെ സ്വരത്തിൽ വലിയൊരു വാത്സല്യമുണ്ടായിരുന്നു.
"എനിക്ക് മനസിലായി മോളെ. അവര് നല്ല സ്നേഹമുള്ള ആൾക്കാരാ. നിന്റെ തിരഞ്ഞെടുപ്പ് ഒരിക്കലും തെറ്റിയിട്ടില്ല. ഇനിയെന്തായാലും നീ ഓഫീസിൽ പറഞ്ഞ് വേഗം ലീവ് എടുത്ത് ഇങ്ങോട്ട് വരാൻ നോക്ക്.
ഇന്ന് വൈകുന്നേരം ഞാൻ ജാതകം കൂടി നോക്കാൻ കൊടുക്കുന്നുണ്ട്."
"ചേച്ചീ..."
പാർവണയും ഫോണിനടുത്തേക്ക് വന്ന് വലിയ ആവേശത്തോടെ വിളിച്ചു.
"ചേച്ചി വൈകണ്ട വേഗം ലീവും വാങ്ങിച്ച് ഇങ്ങ്ട് പോരെ. രേവതി ആന്റിക്ക് ചേച്ചീനെ കാണണം ന്ന് പ്രത്യേകം പറഞ്ഞിട്ട്ണ്ട് ട്ടോ. എന്റെ നാത്തൂന്റെ സെലക്ഷൻ എന്തായാലും ഉഷാറായിട്ട്ണ്ട്..."
മറുതലക്കൽ ചേച്ചി ആശ്വാസം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.
"എനിക്ക്...
💬 Comments
View all comments