0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല... നിങ്ങളൊക്കെ എന്റെ കൂടെ നിന്നില്ലായിരുന്നെങ്കിൽ..."

ചേച്ചിക്ക് സങ്കടം കൊണ്ട് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

"നീയിപ്പൊ വെറുതെ സെന്റി അടിക്കാതെ പോയി ഡ്യൂട്ടിക്ക് കയറാൻ നോക്ക്. എന്നിട്ട് വേഗം ലീവും വാങ്ങി നാട്ടിലേക്ക് വരാനുള്ള പരിപാടി നോക്ക്,"

ഞാൻ ചിരിച്ചുകൊണ്ട് ആ സങ്കടം മാറ്റാനായി പറഞ്ഞു.

വലിയൊരു ആശ്വാസത്തോടെയും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷത്തോടെയും ചേച്ചി ഫോൺ വെക്കുമ്പോൾ, ആ വീടിന്റെ ഉമ്മറത്ത് പുതിയൊരു കല്യാണത്തിന്റെ ഒരുക്കങ്ങൾ പതിയെ തുടങ്ങി കഴിഞ്ഞിരുന്നു…

പതിവുപോലെ ഓഫീസിലെ അന്നത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് വൈകുന്നേരം ഞാൻ വീട്ടിലെത്തുമ്പോൾ ഹാളിൽ ആരെയും കണ്ടില്ല. അമ്മയെ അന്വേഷിച്ച് നോക്കിയപ്പോൾ അമ്പലത്തിൽ പോയതാണെന്ന് മനസ്സിലായി.

ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ പാർവണ കുളിക്കുകയാണെന്ന് ഉറപ്പായി. വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഞാൻ നേരെ പോയി ഹാളിലെ സോഫയിലേക്ക് തന്നെ ഇരുന്നു.

കുറച്ചുകഴിഞ്ഞതും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ, അമ്പലത്തിൽ പോയിട്ട് തിരികെ വരികയായിരുന്നു അമ്മ. അമ്മയുടെ മുഖത്ത് വലിയൊരു സന്തോഷവും സമാധാനവും ഉണ്ടായിരുന്നു.

എന്നെ കണ്ടപാടെ കയ്യിലിരുന്ന കവർ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് അമ്മ ആവേശത്തോടെ പറഞ്ഞുതുടങ്ങി.

"എടാ ആദീ... ഞാൻ തിരുമേനിയെ കണ്ട് ജാതകം നോക്കിച്ചു..."

"എന്നിട്ട് തിരുമേനി എന്താ അമ്മേ പറഞ്ഞത്?"

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ തന്നെ നടന്നു മോനെ. പത്തിൽ പത്ത് പൊരുത്തമാ നമ്മുടെ അനഘമോളും അരവിന്ദും തമ്മിൽ. തിരുമേനി ജാതകം നോക്കിയിട്ട് പറഞ്ഞത്, ഇത്രയും നല്ലൊരു പൊരുത്തം ഈയടുത്തെങ്ങും അദ്ദേഹം കണ്ടിട്ടില്ലെന്നാ.

രണ്ടാളും ഒന്നിച്ചുചേർന്നാൽ വലിയ ഐശ്വര്യമാണെന്നും, ദീർഘമാംഗല്യം

💬 Comments

View all comments