0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

പടവുകൾ ഇറങ്ങുമ്പോഴും മുറ്റത്തൂടെ നടക്കുമ്പോഴും അവൾക്ക് വല്ലാത്തൊരു ക്ഷീണമുണ്ട്. ഇടതുകൈ കൊണ്ട് ചെറിയൊരു ഭാരത്തോടെ ഇടുപ്പിൽ കുത്തിപ്പിടിച്ച്, വലതുകൈ കൊണ്ട് സാരിത്തുമ്പിനൊപ്പം ആ വലിയ വയറിനെ മൃദുവായി താങ്ങിപ്പിടിച്ചുള്ള അവളുടെ ആ നടത്തം കാണാൻ എനിക്ക് വല്ലാത്തൊരു ഇഷ്ടമായിരുന്നു.

മാതൃത്വത്തിന്റെ വലിയൊരു പ്രകാശം ആ മുഖത്ത് എപ്പോഴും തിളങ്ങിനിന്നു.

അന്ന് രാവിലെ ഞാൻ ഓഫീസിൽ പോകാൻ തയ്യാറായി താഴേക്ക് വരുമ്പോൾ, ഹാളിൽ നിന്നും അമ്മയുടെ സ്ഥിരം ശാസനകൾ കേൾക്കാമായിരുന്നു. ഞാൻ കോണിപ്പടികൾ പതുക്കെ ഇറങ്ങി അങ്ങോട്ടേക്ക് ചെന്നു.

"എൻ്റെ കുട്ടീ... ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ധൃതിപിടിച്ച് നടക്കരുതെന്ന്?"

അമ്മ വലിയ ഗൗരവത്തിൽ അവളെ വഴക്കുപറയുകയാണ്.

"അഞ്ചാം മാസമാ... ഇനി ഇങ്ങനത്തെ ഓട്ടമൊന്നും വേണ്ട. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി?"

ഹാളിന്റെ നടുവിലായി, ഇടുപ്പിൽ കൈകുത്തി നിന്ന് കിതച്ചുകൊണ്ട് അമ്മയോട് പരിഭവം പറയുകയായിരുന്നു അവൾ.

"അയ്യോ അമ്മേ... ഞാൻ പതുക്കെയല്ലേ നടന്നത്."

അവളുടെ മൊഴിയിൽ വലിയൊരു നിസ്സഹായത ഉണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

"അമ്മ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിച്ചോണം,"

ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു.

"ഇതൊരു പുതിയ ജീവന്റെ കാര്യമാ. നിന്റെ ഈ പഴയ കുറുമ്പും ധൃതിയും കുറച്ചു നാളത്തേക്ക് മാറ്റിവെക്കണം. എന്തെങ്കിലും ആവശ്യം വന്നാൽ അമ്മയെ വിളിക്കണം."

"ഉം..."

എന്ന് വെറുതെ മൂളിക്കൊണ്ട് അവൾ മുഖം വീർപ്പിച്ച് എന്നെ നോക്കി. ആ മുഖത്തെ പരിഭവം കണ്ടപ്പോൾ അമ്മയ്ക്കും എനിക്കും ചിരിവന്നു.

"വൈകുന്നേരം നമുക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതാ, റെഡിയായി നിന്നോണം,"

ഞാൻ അവളുടെ നെറ്റിയിലൊരു

💬 Comments

View all comments