Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
ഉമ്മ കൊടുത്തിട്ട് ഓഫീസിലേക്ക് തിരിച്ചു.
വൈകുന്നേരം ഹോസ്പിറ്റലിൽ വല്ലാത്ത തിരക്കായിരുന്നു. ബൈക്കിൽ നിന്നിറങ്ങി ഹോസ്പിറ്റലിന്റെ പടികൾ കയറുമ്പോൾ ഞാൻ അവളുടെ കൈകളിൽ ഇറുകെ പിടിച്ചിരുന്നു. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ മുഖത്തെ ആയാസം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
ഗൈനക്കോളജിസ്റ്റിന്റെ ക്യാബിനിൽ എത്തിയപ്പോൾ ഡോക്ടർ അവളെ വിശദമായി പരിശോധിച്ചു. സ്കാനിംഗ് റിപ്പോർട്ടുകളൊക്കെ നോക്കിയ ശേഷം ഡോക്ടർ വലിയൊരു പുഞ്ചിരിയോടെ എന്നെ നോക്കി.
"പേടിക്കാൻ ഒന്നുമില്ല ആദിത്യൻ. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളാണ്. കുഞ്ഞിന്റെ വളർച്ചയും ഹൃദയമിടിപ്പും എല്ലാം വളരെ നോർമൽ ആണ്,"
ഡോക്ടർ പറഞ്ഞപ്പോൾ എന്റെ വലിയൊരു ശ്വാസം പുറത്തേക്ക് പോയി.
"പക്ഷെ ചെറിയൊരു കാര്യമുണ്ട്,"
ഡോക്ടർ ഗൗരവത്തോടെ തുടർന്നു.
"അഞ്ചാം മാസം കഴിഞ്ഞതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധ വേണം. ബൈക്കിലൊക്കെയുള്ള യാത്രകൾ പരമാവധി പതുക്കെയാക്കണം. നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ആ ഒരു കരുതൽ ഉണ്ടാവണം.
പിന്നെ, കാലുകഴപ്പും നടുവേദനയും സ്വാഭാവികമാണ്. ആദിത്യൻ കുറച്ചുകൂടി സപ്പോർട്ട് കൊടുക്കണം."
"തീർച്ചയായും ഡോക്ടർ, ഞാൻ ശ്രദ്ധിച്ചോളാം,"
ഞാൻ വളരെ പക്വതയോടെ മറുപടി നൽകി.
ഹോസ്പിറ്റലിൽ നിന്നും മരുന്നുകളൊക്കെ വാങ്ങി പാർക്കിങ്ങിൽ വെച്ചിരുന്ന ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. വലിയൊരു വയറും വെച്ച് ബൈക്കിൽ കയറാനുള്ള അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, വളരെ കരുതലോടെ ഞാൻ അവളെ പിന്നിലേക്ക് കയറ്റി ഇരുത്തി.
അവളുടെ തലയിൽ ഹെൽമെറ്റ് വെച്ചു കൊടുത്ത് സ്ട്രാപ്പ് ഇടുമ്പോഴാണ് അവൾ പതുക്കെ എന്റെ കയ്യിൽ പിടിച്ചത്.
"ആദീ..."
അവളുടെ കണ്ണുകളിൽ നേരിയൊരു ഭയമുണ്ടായിരുന്നു.
"എനിക്കെന്തോ വല്ലാത്ത പേടിയാവാ... ഓരോ ദിവസം കഴിയുന്തോറും വയറു വലുതാവുമ്പോ... എനിക്ക് നമ്മുടെ കുഞ്ഞിനെ സുരക്ഷിതമായിട്ട്…”
അവൾക്ക് വാചകം
💬 Comments
View all comments