Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ വിരലുകൾ വെച്ച് ആ വാക്കുകൾ തടഞ്ഞു.
"നീ എന്തിനാ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കുന്നത്?"
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.
"ഡോക്ടർ പറഞ്ഞില്ലേ എല്ലാം നോർമൽ ആണെന്ന്. പിന്നെ എന്റെ പെണ്ണിനെന്തിനാ ഈ പേടി?”
എന്റെ ആ വാക്കുകളിലെ ആത്മവിശ്വാസം കേട്ടപ്പോൾ അവളുടെ മുഖത്തെ ഭയം മാറി അവിടെ സമാധാനം വിടർന്നു. അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തതും, അവൾ എൻ്റെ വയറിലൂടെ ഇരുകൈകളുമിട്ട് എന്നെ ഇറുകെ ചേർത്തുപിടിച്ചു. കുഴികളിലൊന്നും വീഴാതെ വളരെ പതുക്കെ ബൈക്ക് മുന്നോട്ടെടുക്കുമ്പോൾ, എൻ്റെ മുതുകിൽ ചേർന്നുകിടക്കുന്ന അവളുടെ ഹൃദയമിടിപ്പ് എനിക്കറിയാമായിരുന്നു.
ഒരു ഭർത്താവ് എന്നതിലുപരി ഒരു അച്ഛന്റെ വലിയ ഉത്തരവാദിത്തം എന്നെ കൂടുതൽ പക്വതയുള്ളവനാക്കുന്നത് ആ കാറ്റിൽ ഞാൻ ശരിക്കും തിരിച്ചറിയുകയായിരുന്നു….
ഏഴാം മാസത്തിലെ വളക്കാപ്പ് ചടങ്ങ് ഞങ്ങളുടെ വീട്ടിൽ ശരിക്കുമൊരു ഉത്സവമായിരുന്നു. പാലക്കാട് നിന്നും ഭദ്രാമ്മയും അമ്മാവൻമാരും അമ്മായിമാരും എത്തിയതിന് പിന്നാലെ, അനഘ ചേച്ചിയും അരവിന്ദും കൂടി വന്നതോടെ വീട് വീണ്ടും ശബ്ദമുഖരിതമായി.
കസവുസാരിയുടുത്ത്, ചന്ദനക്കുറി തൊട്ട്, ഇരുകൈകളിലും നിറയെ കുപ്പിവളകളണിഞ്ഞ് അന്ന് ഉമ്മറത്ത് നിന്നപ്പോൾ എന്റെ പാർവണയെ കാണാൻ ശരിക്കുമൊരു ദേവതയെപ്പോലെയായിരുന്നു. ബന്ധുക്കളുടെയെല്ലാം സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങി അവളുടെ മുഖത്ത് വിരിഞ്ഞ ആ ചിരി, എന്റെ ഹൃദയത്തിലാണ് ചെന്നടിച്ചത്.
ഒരുപാട് പേരുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നടുവിൽ നിൽക്കുന്ന അവളെ വലിയൊരു ആരാധനയോടെയാണ് ഞാൻ അന്ന് നോക്കിനിന്നത്.
വളക്കാപ്പിന്റെ ബഹളങ്ങളൊക്കെ കഴിഞ്ഞ്
എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയതോടെ
💬 Comments
View all comments