0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

വീട് വീണ്ടും ഞങ്ങളുടേത് മാത്രമായി. ഗർഭകാലം എട്ടാം മാസത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

അന്ന് രാത്രി, താഴത്തെ വാതിലുകളൊക്കെ അടച്ചുറപ്പാക്കി ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിലാകെ സാധനങ്ങൾ നിരത്തിവെച്ച് നോക്കുകയായിരുന്നു അവൾ. വളക്കാപ്പിന് വന്നവർ കുഞ്ഞിന് വേണ്ടി കൊണ്ടുവന്ന കൊച്ചുകൊച്ചു ഉടുപ്പുകളും, ചെറിയ കളിപ്പാട്ടങ്ങളും, സോക്സുകളുമൊക്കെയായിരുന്നു അത്.

അവളുടെ ആ കണ്ണുകളിൽ വല്ലാത്തൊരു അത്ഭുതവും സന്തോഷവും തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് കട്ടിലിനരികിലേക്ക് ചെന്നു.

"എന്താടീ... ഇതൊക്കെ നോക്കിയിരുന്ന് ഇന്ന് ഉറങ്ങാൻ ഉദ്ദേശ്യമില്ലേ നിനക്ക്?"

ഞാൻ വളരെ വാത്സല്യത്തോടെ അവളുടെ അരികിലായി ഇരുന്നു.

എന്നെ കണ്ടതും അവൾ വലിയ ആവേശത്തോടെ ചെറിയൊരു വെള്ള ഉടുപ്പ് എന്റെ നേരെ നീട്ടി.

"ആദീ... ഇതൊന്ന് നോക്കിക്കേ..."

അവളുടെ ശബ്ദത്തിൽ ഒരു കൊച്ചുകുട്ടിയുടെ കൗതുകമുണ്ടായിരുന്നു.

"എത്ര ചെറുതാല്ലേ... ഇതിൽ കയറാൻ മാത്രം ചെറുതായിരിക്കുമോ നമ്മുടെ കുഞ്ഞാവ? നമ്മുടെ ഋത്വിക്കിന് ഇത് പാകാവുമോ?"

ഞാൻ ചിരിയമർത്തിക്കൊണ്ട് ആ ചെറിയ ഉടുപ്പ് കയ്യിൽ വാങ്ങി. ശരിയാണ്, എന്റെ കൈവെള്ളയുടെ അത്രയേ ഉണ്ടായിരുന്നുള്ളൂ അത്. ഒരു നിമിഷം ആ ഉടുപ്പിലേക്ക് നോക്കിനിന്നപ്പോൾ എന്റെ നെഞ്ചിലൂടെ വല്ലാത്തൊരു കുളിർമ കടന്നുപോയി.

എൻ്റെ രക്തം, ഞാൻ കാത്തിരിക്കുന്ന എൻ്റെ കുഞ്ഞ് ഇത്രയും ചെറിയൊരു രൂപമായി എൻ്റെ കൈകളിലേക്ക് വരുന്ന ആ നിമിഷം ഞാൻ വെറുതെ ഓർത്തുപോയി.

ഞാൻ അതിനൊപ്പമുണ്ടായിരുന്ന ചെറിയൊരു ഷൂസ് കൂടി കയ്യിലെടുത്തു.

"അവൻ ജനിക്കുന്നതിന് മുൻപേ നീ അവനെ വലിയൊരു ആളാക്കി സങ്കൽപ്പിച്ചോ?"

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്റെ നെഞ്ചോട് ചേർത്തുനിർത്തി.

"ആദ്യമൊക്കെ ഇത്രയേ ഉണ്ടാവൂ പെണ്ണെ... പിന്നെ പതുക്കെ

💬 Comments

View all comments