0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

പതുക്കെ അവൻ വലുതാകും."

അവൾ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് ആ ചെറിയ കളിപ്പാട്ടങ്ങളിലേക്ക് തന്നെ നോക്കി.

"ആദീ... അവൻ വരുമ്പോ ഈ വീട് നിറയെ അവന്റെ കുറുമ്പുകളായിരിക്കും അല്ലെ?"

അവൾ സ്വപ്നം കാണുന്നതുപോലെ പറഞ്ഞു.

"ആദിയെപ്പോലെ ഒരു കുറുമ്പൻ... അവനെ ആരും ഒന്നും പറയാൻ ഞാൻ സമ്മതിക്കില്ല ട്ടോ."

ഞാൻ അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖം എനിക്ക് നേരെ ഉയർത്തി. ആ വിറയ്ക്കുന്ന ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നു.

"എന്നെപ്പോലെയല്ല, നിന്നെപ്പോലെ ആയിരിക്കണം,"

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.

"ഈ ഇളം നീലക്കണ്ണുകളും, എന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ പാലക്കാടൻ ചിരിയുമുള്ള ഒരു കൊച്ചു പാർവണ... ഈ വീട് മുഴുവൻ കിലുങ്ങിച്ചിരിച്ച് ഓടിനടക്കുന്ന എന്റെ സ്വന്തം പെണ്ണ്."

"അല്ല... എനിക്ക് ആദിയെപ്പോലെ മതി,"

അവൾ ചെറിയൊരു വാശിയോടെ എൻ്റെ ഷർട്ടിൽ പിടിച്ചുലച്ചു.

"ആരായാലും കാവലായിട്ട് ഈ ലോകത്ത് ഏറ്റവും നല്ലൊരു അമ്മയുണ്ടാകും... എൻ്റെ ഈ പാർവണ,"

ഞാൻ അവളുടെ നെറുകയിൽ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ടപ്പോൾ അവൾ വല്ലാത്തൊരു സമാധാനത്തോടെ കണ്ണുകളടച്ച് എൻ്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖമമർത്തി. ഞാൻ അവളെ ഇറുകെ പുണർന്നു. ജനലിലൂടെ വരുന്ന കാറ്റിന് അപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു.

ഞങ്ങളുടെ ജീവന്റെ പാതിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നെയ്ത്, പൂർണ്ണമായൊരു സമാധാനത്തോടെ ആ രാത്രിയുടെ നിശബ്ദതയിലേക്ക് ഞങ്ങൾ അലിഞ്ഞുചേർന്നു….

**

ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് സന്ധ്യയോടെ വീട്ടിലെത്തുമ്പോൾ എന്നെ കാത്തിരിക്കുന്ന ആ കണ്ണുകളായിരുന്നു എന്റെ ഒരു ദിവസത്തെ ഏറ്റവും വലിയ ആശ്വാസം. അവളോടൊപ്പമുള്ള ഓരോ നിമിഷവും ഒരു ഉത്സവമായിരുന്നു എനിക്ക്.

എട്ടാം മാസത്തിന്റെ എല്ലാ

💬 Comments

View all comments