0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ബുദ്ധിമുട്ടുകളും അവളെ അലട്ടുന്നുണ്ടെങ്കിലും, എൻ്റെ സാമീപ്യം ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു. പതിവുപോലെ അന്നത്തെ ദിവസവും അവളോട് കുറുമ്പ് കാണിച്ചും കഥകൾ പറഞ്ഞും വളരെ പെട്ടെന്ന് കടന്നുപോയി.

രാത്രി അത്താഴമെല്ലാം കഴിഞ്ഞ് അമ്മ നേരത്തെ കിടന്നിരുന്നു. ഞാനും അവളും മുറിയിലെത്തി, കട്ടിലിൽ അവൾക്കരികിലായി കിടക്കുമ്പോൾ ഞാൻ ആ വയറിലേക്ക് പതുക്കെ കൈവെച്ചു.

ഉള്ളിലെ ചെറിയ അനക്കങ്ങൾ എനിക്ക് കൃത്യമായി അറിയാമായിരുന്നു. പെട്ടെന്നാണ് അവൾ എൻ്റെ നെഞ്ചിലേക്ക് കുറച്ചുകൂടി ചേർന്നു കിടന്നുകൊണ്ട് വളരെ പതുക്കെ എന്നെ വിളിച്ചത്.

"ആദീ..."

അവളുടെ ആ വിളിയിൽ ചെറിയൊരു കുറുമ്പും അതിലേറെ കൊഞ്ചലുമുണ്ടായിരുന്നു.

"എന്താടീ... ഉറക്കം വരുന്നില്ലേ?"

ഞാൻ അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു.

"ആദി... അന്ന് എന്നെ കോവളത്തും മാളിലുമൊക്കെ കൊണ്ടുപോയില്ലേ... അതുപോലെ ഇപ്പൊ എന്നെ ഒന്നുകൂടി കൊണ്ടുപോകാമോ? ഈ ബൈക്കിന്റെ പുറത്തിരുന്നു ഒന്ന് കറങ്ങാൻ എനിക്ക് വല്ലാത്തൊരു കൊതിയാവാ..."

അവളുടെ കണ്ണുകൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു.

അവളുടെ ആഗ്രഹം കേട്ടപ്പോൾ എൻ്റെ ഉള്ളിലൊന്ന് കാളി.

"അതിപ്പോ വേണോ മോളെ?"

ഞാൻ വളരെ കരുതലോടെ ചോദിച്ചു.

"എട്ടാം മാസമായില്ലേ... ഈ വയറും വെച്ച് നിന്നെ ഞാൻ എങ്ങനെയാ ബൈക്കിൽ കൊണ്ടുപോവുക? പുറത്ത് റോഡിലൊക്കെ നിറയെ കുഴികളാ. നീ വെറുതെ വാശി പിടിക്കാതെ.

നമ്മുടെ കുഞ്ഞ് ജനിച്ചിട്ട് നമുക്ക് മൂന്നുപേർക്കും കൂടി ഒരുമിച്ച് പോവാം. പോരെ?"

എന്റെ മറുപടി കേട്ടതും അവൾ മുഖം വീർപ്പിച്ചു.

കണ്ണുകൾ കൂർപ്പിച്ച്, ഒരു വലിയ പരിഭവത്തോടെ അവൾ പറഞ്ഞു.

"ഇല്ല... എനിക്കിപ്പൊ പോണം. ആദിക്ക് എന്നെ കൊണ്ടുപോകാൻ വയ്യഞ്ഞിട്ടല്ലേ? എൻ്റെ ആഗ്രഹമല്ലേ ആദീ..."

അവൾ

💬 Comments

View all comments