0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

സങ്കടം അഭിനയിച്ചുകൊണ്ട് എന്നെ നോക്കി.

ആ മുഖത്തെ സങ്കടം കാണാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ കുറച്ചുനേരം ആലോചിച്ചു.

"ശരി..."

ഞാൻ പകുതി സമ്മതത്തോടെ പറഞ്ഞു.

"പക്ഷെ, അമ്മ അറിയാതെ വേണം പോകാൻ. ഈ പാതിരാത്രിക്ക് നിന്നെയും കൊണ്ട് ബൈക്കിൽ പോകുന്നത് അമ്മയെങ്ങാനും അറിഞ്ഞാൽ ഈ വീട് തലകുത്തനെ വെക്കും.

പിന്നെ, നമ്മൾ ഒരുപാട് ദൂരത്തേക്കൊന്നും പോകുന്നില്ല. ആ ബൈപ്പാസ് വരെ ഒന്ന് പോയിട്ട് ആ കാറ്റും കൊണ്ട് നമുക്ക് വേഗം തിരിച്ചു വരാം. അത്രയേ ഉള്ളൂ. സമ്മതമാണോ?"

എന്റെ വാക്കുകൾ കേട്ടതും അവളുടെ മുഖത്ത് വലിയൊരു വെളിച്ചം വന്നു. സന്തോഷം അടക്കാനാവാതെ അവൾ പെട്ടെന്ന് എന്റെ കഴുത്തിലൂടെ ഇരുകൈകളും ഇട്ട് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

ആ ചെറിയ കുതറലിൽ അവളുടെ മൃദുവായ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു.

"സമ്മതിച്ചു... വാ പോവാം..."

അവൾ വലിയ ആവേശത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റു.

ഞാൻ ചിരിയമർത്തിക്കൊണ്ട് എഴുന്നേറ്റു. അവൾ ധരിച്ചിരുന്ന ഡ്രസ്സിനു മുകളിലൂടെ ഒരു ഷാൾ കൂടി പുതപ്പിച്ചു കൊടുത്തു. ബൈക്കിന്റെ താക്കോലുമെടുത്ത് യാതൊരു ശബ്ദവുമുണ്ടാക്കാതെ ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി.

അമ്മ ഉണരാതിരിക്കാൻ ഞാൻ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു. ബൈക്ക് മെല്ലെ പുറത്തിറക്കിയ ശേഷം വളരെ കരുതലോടെ അവളെ പിന്നിലേക്ക് കയറ്റിയിരുത്തി. അവളുടെ സുരക്ഷയ്ക്കായി ആ വലിയ വയറിന് ചുറ്റും എൻ്റെ കൈകൾ വെച്ച് ഞാൻ അവളെ എന്നോട് ചേർത്തിരുത്തി.

അർദ്ധരാത്രിയുടെ ആ നിശബ്ദതയിൽ ഞങ്ങളുടെ ബൈക്ക് മുന്നോട്ട് കുതിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ഹൈവേയിൽ നിന്നും ബൈപ്പാസിലെ സർവീസ് റോഡിലേക്ക് കയറി.

ആ ഇളംകാറ്റിൽ അവളെയും പിന്നിലിരുത്തിയുള്ള ആ

💬 Comments

View all comments