Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
അരവിന്ദും വന്ന് എന്റെ തോളിൽ കയറിപ്പിടിച്ചു.
"മാറി നിൽക്ക്..."
ഞാൻ അരവിന്ദിനെ തള്ളിമാറ്റി.
"എനിക്കെന്റെ പെണ്ണിനെ കാണണം."
"എടാ ആദീ... അവൾക്ക് കുഴപ്പമൊന്നുമില്ലടാ......"
അമ്മ വീണ്ടും കള്ളം പറയാൻ ശ്രമിച്ചു. എന്നാൽ ചേച്ചിയുടെ കരച്ചിൽ ഉച്ചത്തിലായി.
അവരെന്തോ വലിയൊരു സത്യം എന്നിൽ നിന്ന് മറച്ചുപിടിക്കുകയാണെന്ന് എന്റെ ഹൃദയം വിളിച്ചുപറയുന്നുണ്ടായിരുന്നു. അവളില്ലാതെ എനിക്കൊരു ജീവിതമില്ല.
ഞാൻ ആരെയും വകവെക്കാതെ റൂമിന് പുറത്തേക്ക് നടന്നു. കാലുകൾക്ക് വല്ലാത്തൊരു വേദനയുണ്ടായിരുന്നെങ്കിലും, ആ നിമിഷം അതൊന്നും ഞാൻ അറിഞ്ഞില്ല. മനസ്സിൽ മുഴുവൻ അവളായിരുന്നു.
എന്റെ കാതുകളിൽ അപ്പോഴും അവളുടെ ആ അവസാനത്തെ അലർച്ച മുഴങ്ങുന്നുണ്ടായിരുന്നു.
ഞാൻ വേഗത്തിൽ അവൾ കിടക്കുന്ന ആ മുറിക്ക് മുന്നിലെത്തി. വാതിൽ തുറക്കാൻ പോയതും, പിന്നിൽ നിന്നോടിവന്ന അമ്മയും ചേച്ചിയും എന്റെ രണ്ടു കൈകളിലും കേറിപ്പിടിച്ചു.
"ആദീ... നീ ഇപ്പൊ അങ്ങോട്ട് പോവണ്ട മോനെ... ഞാൻ പറയുന്നതൊന്ന് കേൾക്ക്..."
അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ കാലുകളിലേക്ക് വീഴാൻ പോയി.
"ആദീ... പോവല്ലേടാ..."
ചേച്ചിയും ഉറക്കെ കരഞ്ഞു.
ഞാൻ ആ കൈകൾ വിടുവിച്ച്, ആ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.
മുറിക്കുള്ളിലെ ആ വലിയ നിശബ്ദതയിൽ, നടുവിലായി ആ കിടക്ക... അതിൽ വെള്ളപ്പുതപ്പിട്ട് മൂടിയ ഒരു രൂപം. ആ കാഴ്ച കണ്ടതും എന്റെ ശരീരമാകെ തളർന്നു.
കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെ തോന്നി. തലയിലെ വേദന ഒന്നുകൂടി ഇരട്ടിച്ചു. എന്റെ നെഞ്ചിലേക്ക് ആരോ വലിയൊരു പാറക്കല്ല് എടുത്തുവെച്ചതുപോലെ ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു.
കണ്ണുകൾ കലങ്ങി ചുവന്നു, എന്റെ നിയന്ത്രണമില്ലാതെ കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.
വിറയ്ക്കുന്ന കാലുകളോടെ, ഒരു ഭ്രാന്തനെപ്പോലെ ഞാൻ
💬 Comments
View all comments