Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
ആ കിടക്കയ്ക്കരികിലേക്ക് നടന്നു. എൻ്റെ ലോകം മുഴുവൻ ആ വെള്ളത്തുണിക്ക് താഴെ നിശ്ചലമായി കിടക്കുകയാണെന്ന സത്യം ഉൾക്കൊള്ളാൻ എൻ്റെ ഹൃദയം തയ്യാറായിരുന്നില്ല.
വിറയ്ക്കുന്ന വിരലുകളോടെ ഞാൻ ആ വെള്ളത്തുണി അവളുടെ മുഖത്തുനിന്നും പതുക്കെ താഴേക്ക് നീക്കി.
എന്റെയുള്ളിലെ സകല നാഡീഞരമ്പുകളും പൊട്ടിത്തെറിക്കുന്നതുപോലെ എനിക്ക് തോന്നി. എൻ്റെ ജീവന്റെ പാതി... എന്റെ പാർവണ! അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവന്നു.
നീലകണ്ണുകളടച്ച്, വല്ലാത്തൊരു ശാന്തതയോടെ അവൾ ഉറങ്ങുകയാണ്. ഒരിക്കലും ഉണരാത്ത വലിയൊരു ഉറക്കത്തിലേക്ക്.
ആ നിമിഷം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് തറവാട്ടിലെ ആ ഇരുട്ടിൽ വെച്ച് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ ആ രാത്രിയാണ്. കാറ്റിൽ ഉലയുന്ന ആ കരിമ്പനകളുടെ പശ്ചാത്തലത്തിൽ, അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്നോട് പറഞ്ഞ ആ വാക്കുകൾ…
"എനിക്കെന്റെ ആദിയെ ജീവനാ... ആർക്കും വിട്ടുകൊടുക്കാതെ എന്നെ ചേർത്തുപിടിച്ച ഈ നെഞ്ചിൽ എനിക്ക് ജീവൻ പോണ വരെ ഇങ്ങനെ തലചായ്ച്ചു കിടക്കണം..."
നെഞ്ചുപൊട്ടി ഒരു വലിയ നിലവിളി പുറത്തേക്ക് വരാൻ വെമ്പിയെങ്കിലും, എന്റെ തൊണ്ടക്കുഴിയിൽ ആ ശബ്ദം കുരുങ്ങിപ്പോയി. എനിക്ക് വാവിട്ട് കരയാൻ കഴിഞ്ഞില്ല.
വലിയൊരു വിങ്ങലായി അത് എന്റെ നെഞ്ചിൽ കിടന്ന് നീറിപ്പുകഞ്ഞു. കണ്ണുനീർ മാത്രം ഒരു നദിയായി ഒഴുകി. ഞാൻ കുനിഞ്ഞ് ആ തണുത്ത കവിളുകളിൽ എൻ്റെ മുഖം ചേർത്തു.
അവളുടെ മുഖത്തും വിറങ്ങലിച്ച കൈകളിലുമെല്ലാം എന്റെ കണ്ണുനീർത്തുള്ളികൾ വീണുടഞ്ഞു. ഒരു നിമിഷം കൊണ്ട് എന്റെ സ്വർഗ്ഗം മുഴുവൻ വലിയൊരു ശൂന്യതയിലേക്ക് വീണുപോയിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അമ്മയും ചേച്ചിയും അരവിന്ദും കൂടി അകത്തേക്ക് വരികയാണ്. ഞാൻ
💬 Comments
View all comments