0%

Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]

Author : Kambikathakal Read All Parts 95

നേരെ അങ്ങ് ചോദിച്ചു -

"ഡാ മൈരേ… ആ പെമ്പറന്നോത്തിയെ കണ്ടപ്പോൾ മുതൽ എന്താടാ നിനക്ക്… മറ്റേത് പിടിച്ചോടാ…"

"എന്ത്…" ശങ്കരൻ മനസ്സിലാവാത്ത പോലെ ഒന്ന് ചോദിച്ചു…

"പ്രേമം…"

"പോടാ മലരേ… "

"അഥവാ അങ്ങനെ വല്ലോം ആണേൽ ഇത്‌ ഇവിടം കൊണ്ട് നിർത്തിക്കോ… അവള്ടെ കെട്ടിയോന്റെ കയ്യിൽ നിന്നും ഇടി കൊള്ളാൻ ഞങ്ങൾ ഉണ്ടാവില്ല…"

സുനി ചാടി വീണു…

"ഡാ നീയൊക്കെ വെറുതെ ഇരുന്നേ… പിന്നെ പ്രേമം… എവിടെയോ കണ്ട പോലെ തോന്നി… ഒന്ന് ഓർത്തെടുക്കുവാരുന്നു… അല്ലാതെ… അയ്യേ… നീയൊക്കെ കരുതുന്ന പോലെ… അതും കെട്ടിപ്പോയ പെണ്ണിനെ… ഞാൻ അത്തരക്കാരൻ അല്ല… നഹിന്നു പറഞ്ഞാൽ നഹി…"

"ആണേൽ നിനക്ക് കൊള്ളാം… ഇല്ലേ നീ ഒറ്റക്ക് കൊള്ളും… കട്ടായം…"

കിഷുവും സുനിയും അവനെ ഇരുത്തി നോക്കി അതും പറഞ്ഞു നിർത്തി…

**********

വീട്ടിൽ ചെന്ന് കയറിയതും ശങ്കരൻ വെരുക്കിനെ പോലെ സ്വസ്ഥത ഇല്ലാതെ നടപ്പായി…

അന്നേ ദിവസം അവൻ പോളിങ് നടത്താൻ പോലും റൂമിൽ നിന്ന് ഇറങ്ങിയില്ല…

ആകെ ഒരു വെപ്രാളം…

അങ്ങനെ ആ ദിവസം ഫോണിൽ പോലും കുത്തി ഇരിക്കാതെ, റൂമിന് വെളിൽ ഇറങ്ങാതെ അവൻ കഴിച്ചുകൂട്ടി…

അമ്മ ഇടക്ക് തിരക്കി വന്നു എങ്കിലും സുഖം ഇല്ല എന്ന സ്ഥിരം ഉടായിപ്പ് പല്ലവി അവനും തട്ടി വിട്ടു…

കണ്ണടച്ചാൽ അവന്റെ മനസ്സിൽ അവളുടെ ആ മുഖമാണ്… ആ പുഞ്ചിരിയാണ്… പിന്നെ…

ആ താലി ഉയർത്തിപ്പിടിച്ചുള്ള നിൽപ്പും…

******

കട്ടില് കണ്ടാൽ ശവം ആയിരുന്ന ചങ്കരനെ നിദ്രദേവി അന്നേ ദിവസം കണ്ടില്ല എന്ന് നടിച്ചു…

പക്ഷെ അവൻ അറിഞ്ഞിരുന്നില്ല-

"This was just a beginning… His sleepless days are coming…"

(ഇതൊരു തുടക്കം മാത്രമായിരുന്നു എന്ന്… ഉറക്കമില്ലാത്ത രാത്രികൾ വരാൻ പോകുന്നതേയുള്ളു എന്നും…കൂടെ ആ ചടപടാച്ചി ബിജിഎം ഇട്ട് വായിക്കണം...)

********

പൊതുവെ വായിനോക്കാനും കളക്ഷൻ എടുക്കാനും നേരത്തെ പോയിരുന്ന ചങ്കരൻ അന്ന് പതിവിലും നേരത്തെ പോയി…

പക്ഷെ ആവേശത്തിൽ നേരത്തെ വച്ച് പിടിച്ചപ്പോൾ കോളേജ് തുറക്കുന്നതിനെ പറ്റി ആശാൻ ചിന്തിച്ചിരുന്നില്ല എന്നത് മറ്റൊരു കാര്യം…

💬 Comments

View all comments