Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]
ചെന്നപ്പോൾ തന്നെ നൈസ് ആയിട്ട് ചെക്കൻ ഒന്ന് ആസ്സായി…
കോളേജ് ഗേറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് അത് തുറന്നിട്ടില്ല എന്ന് പോലും അറിയുന്നത്…
ഇതെന്താ തുറക്കാത്തെ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് സെക്യൂരിറ്റി നിന്ന ചേട്ടൻ അങ്ങോട്ടേക്ക് വന്നത്…
അങ്ങേരെ കണ്ടതെ ചെക്കൻ ഒരു ചോദ്യം -
"എന്താ ചേട്ടാ ഗേറ്റ് തുറക്കാത്തെ…"
ഇവൻ ഏതാടാ എന്ന മട്ടിൽ അങ്ങേര് ഒന്ന് ചുരിഞ്ഞു നോക്കി വാച്ചിലേക്ക് കൈ ചൂണ്ടി…
പിന്നെ നമ്മടെ ചെക്കന്റെ അടുത്ത് അങ്ങനെ ആർഭാടം ഒന്നും ഇല്ലാത്ത കൊണ്ട് നേരെ ഫോൺ തപ്പി എടുത്ത് ഒരു നോട്ടം…
"സുഭാഷ്… വെറും 7 മണി മാത്രം…"
അവിടെ നിന്ന് ഇനിം നാറേണ്ട എന്ന് കരുതി അങ്ങേരേം നോക്കി ഒന്ന് ഇളിച്ചിട്ട് വണ്ടി വട്ടം കറക്കി തിരിച്ചു വിട്ടു…
പോകുന്ന പോക്കിൽ ആണ് പതിവില്ലാതെ ഇറങ്ങുന്ന സമയം ആരേം കണ്ടില്ല എന്ന് പോലുമുള്ള ചിന്ത അവനിൽ വന്നത്…
അങ്ങനെ കിളിപോയി തിരിച്ചു വീട്ടിൽ കയറിയാൽ ചമ്മൽ ആണെന്ന് ഓർത്ത് നേരെ സുനിയുടെ വീട്ടിലേക്ക് വിട്ടു… കോളേജിന്റെ അടുത്തായിട്ടാണ് അത്…
വണ്ടി സുനിയുടെ വീട്ടിലേക്ക് കയറിയതും ഫോൺ ബെൽ കേട്ടു…
വണ്ടി ഒതുക്കി ഫോൺ എടുത്തപ്പോൾ മാതാശ്രീ…
"നീ ഈ രാവിലെ ഒന്നും മിണ്ടാതെ എങ്ങോട്ട് പോയതാടാ…"
"അത് അമ്മേ കോളേജ്…"
"കോളേജിലോ… ഈ വെളുപ്പാൻ കാലത്തോ…" അമ്മയുടെ അടുത്ത ചോദ്യം…
കൂടുതൽ നാറേണ്ട എന്ന് കരുതി അവൻ പറഞ്ഞു -
"അതല്ല അമ്മേ… ഇന്ന് സുനിടെ വീട്ടിൽ കയറിയിട്ട് പോകാം എന്ന് വിചാരിച്ചു… അതാണ് നേരത്തെ ഇറങ്ങിയത്…"
"മ്മ്… എന്ന പറഞ്ഞിട്ട് പൊക്കുടേ നിനക്ക്…"
"ആ വിട്ട് പോയി.. എന്നാൽ ശരി ഞാൻ വെക്കുവാ…"
അതും പറഞ്ഞ് ഫോണ് കട്ട് ചെയ്ത് പോക്കറ്റിൽ തിരുകി ഹെൽമെറ്റ് എടുത്ത് അകത്തേക്ക് നടന്നു…
********
"അമ്മേ ചാ…"
രാവിലെ ഉറക്കം എണിറ്റു കൊട്ടുവായും ഇട്ട് റൂമിൽ നിന്ന് ചായേം ചോദിച്ചു പുറത്തേക്ക് ഇറങ്ങിയ സുനിമോൻ കാണുന്നത് "അവന്റെ അമ്മ ചുട്ട വെള്ളപ്പവും മുട്ടക്കറിയും " ഒരു കൂസലും ഇല്ലാതെ തട്ടുന്ന ശങ്കരനെയാണ്…
💬 Comments
View all comments