Chapter Title : പാർവ്വതി പരിണയം [അഗ്നി]
അഭൗമ്യ ചാരുത ശില്പം കണ്ട് കിളിപോയി നിപ്പായിരുന്നു...
പ്രിൻസിയുടെ ഓഫീസിൽ ഒളിഞ്ഞു നോക്കി കണ്ടെങ്കിലും നേരാവണ്ണം കണ്ടപ്പോളാണ് ആദ്യം കണ്ടത് ടൈറ്റാനിക് മുക്കിയ മഞ്ഞ് മലയുടെ പോലെ വെറും തുടക്കാമായിരുന്നു എന്ന് സുനി മോനും കത്തിയത്...
"എന്തോന്നാടാ ഇത്... ഇതിപ്പോ മരുഭൂമിയിൽ ബ്ലാക്ക് ലേബൽ കൊണ്ട് സുനാമി അടിച്ച പോലെ ഇണ്ടല്ലോ..."
സുനിമോൻ ശങ്കരന്റെ കാതിൽ മുരണ്ടു...
നമ്മുടെ ചങ്കരനും അവളെ ആദ്യം കണ്ടപ്പോൾ ഒരു ഞെട്ടലും പിന്നെ ഒരു വിറയലും ആയിരുന്നു... അവന്റെം മുഴുവൻ കിളികൾ ദൂരെ ദൂരെ ആയി പറന്നു പോയിരുന്നു...
പിള്ളേരുടെ ആകമാനം ഉള്ള സൈലെൻസ് കീറി മുറിച്ചുകൊണ്ട് നല്ല ഇമ്പമർന്നതും എന്നാൽ ദൃഢതയുള്ളതുമായ ഒരു ശബ്ദം അവിടെ മുഴങ്ങി...
"ഹായ് സ്റ്റുഡന്റസ്... ഐ ആം പാർവ്വതി... ഇനി നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും... എന്റെ ഇവിടുത്തെ ആദ്യ ക്ലാസ്സ് ആണ്... നിങ്ങൾ എല്ലാം മുതിർന്ന ആൾക്കാർ അല്ലേ... അപ്പോൾ നമുക്ക് ഫ്രണ്ട്‌സ് പോലെ മുന്നോട്ട് പോകാം "
പറഞ്ഞ് നാക്ക് എടുത്ത് വായിൽ ഇട്ടതും പാർവ്വതിയുടെ കണ്ണുകൾ ശങ്കരന്റെ കണ്ണുകളിൽ ഒരു നിമിഷമുടക്കി...
അവൻ വീണ്ടും ഞെട്ടി നോട്ടം മാറ്റി... അവളും ഒന്ന് ഞെട്ടി പതിയെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
*******
💬 Comments
View all comments