Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
അവളുടെ മടിയിൽ കിടത്തി.... എത്ര സമയം അവളുടെ മടിയിൽ കിടന്നെന്നു അറിയില്ല. എന്നാൽ കണ്ണുനീർ തുള്ളികൾ കൊണ്ട് നനഞ്ഞു കുതിർന്ന അവളുടെ വസ്ത്രത്തിൽ നിന്നും ഞാൻ മുഖമുയർത്തുമ്പോൾ സാനി എന്നോട് എന്തോ പറയാൻ തുടങ്ങുകയാണ്...
“എത്ര മാസമായെന്നറിയോ എന്റെ ഇക്ക ഒന്ന് ചിരിച്ചിട്ട്, ചിരിയല്ല ഒന്ന് മരിയാതക്ക് സംസാരിച്ചിട്ട്.... “
എനിക്കൊന്ന് തലയാട്ടനെ കഴിഞ്ഞോള്ളൂ..
“ജാസിത്ത ഇങ്ങള്ടെ മാത്രമല്ല ഇക്ക.... ഞങ്ങളുടെ എല്ലാവരുടേം ജീവനായിരുന്നു. എന്നാലും വിധിയെ നമ്മള് അംഗീകരിച്ചല്ലേ മതിയാവു... ഇങ്ങൾ ഒന്ന് ചെയ്യിൻ ഉമ്മനോടും ന്നോടും എല്ലാം പഴേ പോലെ ഒന്ന് കളിച്ചു ചിരിച് സംസാരിക്കിന്...”
“പറ്റുന്നില്ല.... സാനി......
വാക്കുകൾ തൊണ്ടയിൽ നിന്നും വാരാതെ ഞാൻ മറുപടി പറയാൻ വിഷമിച്ചു....
“ഞാൻ...... ഞാൻ കുറെ ശ്രമിച്ചതാ... പക്ഷെ പറ്റുന്നില്ല... ഓരോ നിമിഷവും ജാസി എന്റെ മനസ്സിലേക്ക് വരും...”
സങ്കടം അടക്കാനാവാതെ കരഞ്ഞു കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ പോലും ഒരു വാക്ക് കിട്ടാതെ സാനിയും കുഴങ്ങി.....
“അന്ന് നല്ല മഴയുണ്ടായിരുന്നു. മഴക്കാരണം കാട്ട് വഴികളിൽ മണ്ണിടിച്ചിൽ ഉണ്ടെന്നും ആറ് മണി ആകുമ്പോഴേക്കും മലയിറങ്ങണമെന്നും ഫോറെസ്റ്റ് ഓഫീസഴ്സ് പറഞ്ഞതും ആയിരുന്നു. എന്നാൽ ജാസിയോടൊപ്പം നിന്നു സമയം പോയതറിഞ്ഞില്ല... തിരിച്ചിറങ്ങാൻ തുടങ്ങിയതായിരുന്നു. അവസാനമായി ഒരു ഫോട്ടോ കൂടി എടുക്കാം എന്ന് ജാസി പറഞ്ഞപ്പോൾ...... ഒരു ഫോട്ടോ ഒരേ ഒരുഫോട്ടോ... അതെടുത്തു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴേക്കും ജാസി നിന്ന സ്ഥലം ഇടിഞ്ഞു വീണു. ഒരു നിമിഷം കൊണ്ട് ഞാൻ ഒറ്റപ്പെട്ടു പോകുകയായിരുന്നു.
മനസ്സിൽ അടക്കിപ്പിടിച്ച സങ്കടക്കടൽ ഞാൻപോലുമറിയാതെ പുറത്തേക്ക് വന്നു തുടങ്ങി. കരഞ്ഞു തളർന്ന എന്നെ ബെഡിലേക്ക് കിടത്തി പുതച്ചു തന്നു സാനിയും പോയി.
ദിവസങ്ങൾ കടന്നുപോകുംതോറും എന്നിലെ സങ്കടക്കടലിനു ആഴം കൂടിയെന്നല്ലാതെ കുറവൊന്നും വന്നില്ല. ആഴക്കടലിനു നടുക്ക് പേമാരിയിലകപ്പെട്ട കുഞ്ഞു വള്ളം കണക്ക് എന്റെ ജീവിതം താളം തെറ്റിക്കൊണ്ടിരുന്നു. കരയെത്തണമെന്നുണ്ട്, പക്ഷെ എങ്ങനെ എന്നറിയില്ല... എന്റെ ഈ അവസ്ഥ കാണുന്നത് കൊണ്ടായിരിക്കണം അന്ന് രാവിലെ സാനിയാണ് എന്നെ വിളിച്ചെണീപ്പിച്ചത്.
“ഇക്ക എണീക്ക് ഒരു സ്ഥലം വരെ പോണം അത്യാവശ്യമാണ്....”
സമയം കാലത്ത് അഞ്ചേ ആയിട്ടൊള്ളു....
10 മിനുറ്റ്
💬 Comments
View all comments